Saturday, March 17, 2012

വര്‍ക്കീസ്‌ തിരിച്ചു വരുമോ



ര്‍ക്കീസ്‌.: മലയാളിക്കതൊരു പുത്തന്‍ അനുഭവമായിരുന്നു. ഉപ്പു തൊട്ട്‌ കര്‍പ്പൂരം വരെ എന്തും.ഭംഗിയായി ഷെല്‍ഫില്‍ അടുക്കി വെച്ച്‌ ഇവര്‍ മാടി വിളിച്ചത്‌ മലയാളി കുടുംബത്തെ ഒന്നടങ്കമാണ്‌.തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള മിക്കവാറും കണ്ണായ സ്ഥലത്ത്  വര്‍ക്കീസ്‌ സൂപ്പര്‍ മാര്‍ക്കറ്റ് ഉണ്ടായിരുന്നു.

 കഴിഞ്ഞ ഒന്നര വര്‍ഷമായിവര്‍ക്കീസ്‌ ഷോറൂമുകള്‍ മുഴുവന്‍ ഷട്ടറുകള്‍ ഉയര്‍ത്താതെ ആളനക്കമില്ലാതെ കിടക്കുന്നു. ചില ഷോറൂമുകള്‍ ചെറുകിട കച്ചവടക്കാര്‍ വാങ്ങിയിരുകുന്നു.

എളിയ നിലയില്‍ നിന്നു തന്നെയായിരുന്നു വര്‍ക്കീസിന്റെയും തുടക്കം. പരമ്പരാഗത പലചരക്ക്‌ കടകളില്‍ നിന്ന്‌ ജനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റെന്ന എല്ലാ നിത്യോപയോഗ സാധനങ്ങളും ഒരു മേല്‍ക്കൂരയ്‌ക്കു കീഴില്‍ കിട്ടുന്ന, ഇഷ്‌ടാനുസരണം തെരഞ്ഞെടുക്കാന്‍ സൗകര്യമുള്ള സ്ഥലത്തേക്ക്‌ പോകുമെന്ന്‌ മുന്‍കൂട്ടി കണ്ടണ്ടറിഞ്ഞ ഇട്ടിച്ചന്‍ എന്ന സംരംഭകന്‍ വര്‍ക്കീസിന്‌ തുടക്കമിടുകയായിരുന്നു.

ഒരു കുടുംബ ബിസിനസിന്റെ ഈടുറ്റ അടിത്തറയില്‍ നിന്നായിരുന്നു വര്‍ക്കീസ്‌ വളര്‍ച്ചയും.. വിദ്യാര്‍ത്ഥികള്‍ക്ക്‌ പാര്‍ട്ട്‌ടൈം ജോലി അവസരം നല്‍കി കുറഞ്ഞ വേതനത്തിന്‌ ജീവനക്കാരെ കണ്ടെത്താനും സ്ഥിര ജീവനക്കാര്‍ക്ക്‌ പരിശീലനവും മറ്റും നല്‍കി മികച്ച ഉപഭോക്തൃസേവനം ഉറപ്പാക്കുന്നതിനുമെല്ലാം ഇവര്‍ക്ക്‌ സാധിച്ചു.

പ്രതിവര്‍ഷം ശരാശരി 12 പുതിയ സ്റ്റോറുകള്‍ എന്ന നിലയിലായിരുന്നു വര്‍ക്കീസിന്റെ വളര്‍ച്ച. 2004ല്‍ വി മാര്‍ട്ട്‌ എന്ന സ്റ്റോറിലൂടെ തരംഗം സൃഷ്‌ടിച്ച വര്‍ക്കീസ്‌ പിന്നീട്‌ അതിവേഗത്തിലാണ്‌ പുതിയ സ്റ്റോറുകള്‍ തുറന്ന്‌ മുന്നേറിയത്‌. 2009-2010കാലഘട്ടമായപ്പോള്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്‌, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലായി 50ലേറെ സ്റ്റോറുകളായി. 100 സ്റ്റോറുകള്‍ എന്ന നാഴികകല്ല്‌ താണ്ടാനുള്ള വ്യഗ്രതയായിരുന്നു ഗ്രൂപ്പിന്‌.11,150 കോടി രൂപയിലേറെ വിറ്റുവരവ്‌ നേടിയ ഗ്രൂപ്പ്‌ വികസന പദ്ധതികള്‍ തന്നെ ആവിഷ്‌കരിച്ച്‌ മുന്നേറി.


 ആരും നിനച്ചിരിക്കാത്ത സമയത്താണ്‌ തകര്‍ച്ച ആരഭിച്ചത്.അതിവേഗത്തിലുള്ള വിപുലികരണ പദ്ധതികള്‍,വേണ്ടത്ര പ്ലാനിംഗ് ഇല്ലാതെഉള്ള വിപുലീകരണം,ഉയര്‍ന്ന വാടകക് എടുത്ത് ഷോപ്പുകള്‍,നഷ്ടത്തിലായ പുതിയ ഷോപ്പുകള്‍പ്രൊഫഷണല്‍ലുകളുടെയ് കൊഴിഞ്ഞുപോക്ക്,കുടുബ ബിസിനസിറ്റെ പരാജയം.
Retail International standard  of Averge  stock loss is  3% എന്നിരിയ്ക്കെ വര്‍ക്കീസ്‌ ഷോറൂമുകള്‍  6% ആയിരുന്നു സ്റ്റോക്ക്‌ ലോസ്. റീറ്റെയ്‌ല്‍ ബിസിനസിന്റെ നട്ടെല്ലായ അണിയപ്രവര്‍ത്തനങ്ങലായ,പര്ച്ചയ്സ്,സപ്ലൈചെയിന്‍,ബ്രാണ്ടിംഗ്,,സ്റ്റോക്ക്‌മാനേജ്‌മെന്റ്‌,ഫിനാന്‍സ് മാനേജ്മെന്റ്തുടങ്ങിയവശക്തിപ്പെടുത്താന്‍ ശ്രമിക്കാതെ സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രദ്ധയൂന്നിയതും ആ മേഖലയില്‍ ഫണ്ട്‌വിനിയോഗിച്ചതുമാണ്‌വര്‍ക്കീസിന്റെ തളര്‍ച്ചയ്‌ക്ക്‌ ആക്കം കൂട്ടിയത്‌.

എല്ലാ ഉല്‍പ്പന്നങ്ങളും കിട്ടുന്ന കടയെന്ന തലത്തില്‍ നിന്ന്‌ അവിടെയൊന്നുമില്ലെന്ന്‌ ഉപഭോക്താവ്‌ പറയുന്ന തലത്തിലേക്ക്‌ വര്‍ക്കീസ്‌ പതിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ വര്‍ക്കീസ് തിരിച്ചുവരവിനുള്ള പാതയിലാണ്..
അബുദാബി ആസ്ഥാനമായഉള്ള ഒരു പ്രവാസി മലയാളിയുടെ ബിസിനസ്‌ ഗ്രൂപ്പ്‌ വര്‍ക്കീസ് വാങ്ങാനായി ചര്‍ച്ച നടത്തുന്നു.ഇതിനു മുന്‍പ് റിലയന്‍സ്‌,ബിര്‍ളയുടെ മോര്‍ ബ്രാണ്ടും,ബോട്സ്വാനയില്ലേ പ്രവാസി ബിസിനസ്‌ കാരനായ രാമചന്ദ്രന്‍റെയ്‌ ചോപ്പീസ് ബ്രാണ്ടും വര്‍ക്കീസ് വാങ്ങുനതിനായിശ്രമം നടത്തിയിരുന്നു.

എന്നാല്‍  റീറ്റെയ്‌ല്‍  ബിസിനസ്‌ രംഗത്ത്‌ ഏറെ തിരിച്ചടികള്‍ നേരിട വര്‍ക്കീസ്സാരഥികള്‍ക്. വര്‍ക്കീസ് വില്കാതേ തിരിച്ചു കൊണ്ടുവരാനുള്ള സാധ്യതകളും ഉണ്ട്.കേരളത്തിലെ ആദ്യത്തെ വിജയകരമായ റീറ്റെയ്‌ല്‍ ചെയിന് വര്‍ക്കീസ് തിരിച്ചു വരട്ടെയെന്ന് നമ്മുക്ക് ആശിക്കാം.

Tuesday, March 13, 2012

നാട്ടിലൊരു ബിസിനസ്‌ -4

പെര്ഫ്യൂം ഷോപ്പ്.
കേരളത്തിലെ നഗരങ്ങളില്‍ തുടങ്ങാനും വിജയസാധ്യതഉള്ളതുമായ ഒരു ബിസിനസ്‌ സംരംഭം ആണ് പെര്ഫ്യൂം ഷോപ്പ്.പാശ്ചാത്യ സംസ്കാരത്തെഅനുകരിച്ചാണല്ലോ നമ്മുടെ സംസ്കാരവും വളരുന്നത്,അതിന്റെ ഉദാഹരണങ്ങളായ Tissue പേപ്പര്ഉം,ഹാന്ഡ്ര‌ വാഷ്‌ സോപ്പ്, കാന്‍ ഫുഡ്സ്തുടങ്ങി KFC വരെ നമ്മുടെ നിത്യജീവിതത്തിലെ ഭാഗമായിരിക്കുന്നു.
പെര്ഫ്യൂം ഷോപ്പ് തുടങ്ങാന്‍ ആവശ്യമായ ചിലവുകള്‍ പ്രധാനപെട്ടവ.
Building size- മിനിമം100sqft
Capital requirement-5laks(including stock,computer,furniture,interial decoration,shelving etc)
ഏകദേശം 5laks investment പ്രതിഷികണം,ബില്‍ഡിംഗ്‌ കുടാതെ.
കേരളവിപണിയില്‍ $200 മുതല്‍ തുടങ്ങുന്ന പെര്ഫ്യൂം ലഭ്യമാണ്.ഒരു തുടക്കാരന്‍ എന്നാ രീതിയില്‍ $100 മുതല്‍ താഴോട്ടുള്ള റേഞ്ചകള്‍ ട്രൈചെയ്യുക.
ഇന്റര്‍ നാഷ്‌ണല്‍ വിപണയില് പെര്ഫ്യൂം സ്ത്രീകള്കും ,പുരുഷനും രണ്ടായി തരം തിരിച്ചിരുകുന്നു.
പുരുഷന്മാരുടെ പെര്ഫ്യൂം ഹാര്ഡ് ആയിരിക്കും,സ്ത്രീകള്ക് സോഫ്റ്റ്‌ പെര്ഫും എന്നതാണ്‌  പൊതുവായ രീതി.
നമ്മുടെ ടാര്‍ജെറ്റ്‌ മാര്‍ക്കറ്റ്‌ ഹൈ ക്ലാസ്‌കമ്മ്യൂണിറ്റി ആയിരിക്കണം.മിഡില്‍ ക്ലാസും,ലോവര്‍ ഇന്‍കം ഗ്രൂപും ഡ്യൂപ്ലിക്കേറ്റ്‌ പ്രോഡക്റ്റ്സ് നോടുആയ്യിരുകും താല്പലര്യം.പെര്ഫും ഇന്ട്‌ുസ്ട്ര്യില്യില്‍ മിനിമം മാര്ജി്ന്‍ 50%.
ഡ്യൂപ്ലിക്കേറ്റ്‌ പെര്ഫ്യൂം മാര്ജി ന്‍ കൂടുതല്‍ ലഭിക്കും എന്ന്‌ പ്രതേകം പറയേണ്ടതില്ലല്ലൊ..
പെര്ഫ്യൂം പ്രമുഖ ബ്രാന്ഡു.കള്‍ താഴെ പറയുനവ.
1.AJMAL(Arabic Brands) Price range($50-$150)
2.Designer shaik(Arabic Brands) Price range($100-$200)
3.BVLGARI,Price range(Below $75)
4.Calvin Klein,Price range (Below $50)
5.Cartier,Price range(Above $100)
6.Christian Dior(Price Below $100)
7.Diesel(Price Below $50)
8.Royal Mirrage,Charlie(Below $10)
മുഴുവന്‍ വിലകളും MRP&100ML അടിസ്ഥാനമാക്കിയാണ്,ഓരോ ഷോപ്പുകള്ക്കും മാര്ജിനെ വിലയിരുത്തി വില്‍പ്പന വില നിശ്ചയിക്കുക.സ്വന്തംപെര്ഫ്യൂം ബ്രാന്ഡ് ഉണ്ടാകുക എന്നത് ഓരോ Retailers ന്റെയും ലക്ഷ്യം ആയ്യിരികണം.

Wednesday, March 7, 2012

ഇരുണ്ടഭൂഖണ്ഡത്തിലെ അനന്ത സാധ്യതകള്‍


ആഫ്രിക്കയില്‍ഏതു രംഗത്തും അവസരങ്ങളുണ്ട്‌. അതൊരു ഖനിയാണ്‌എന്ന്‌പറയണം. ഒട്ടും ഖനനം ചെയ്‌തിട്ടില്ല. മാനുഫാക്‌ചറിങ്‌നോക്കുക. ഇന്ത്യയില്‍ചെറുകിട ഇടത്തരം മാനുഫാക്‌ചറിങ്‌വ്യവസായികള്‍ക്ക്‌ഒന്നാന്തരമായി ഇവിടെ വ്യവസായം തുടങ്ങാം. പ്രൊഫഷണലുകള്‍നന്നെ കുറവാണ്‌. തൊഴിലവസരങ്ങളും ധാരാളം. പ്രതേ്യകിച്ച്‌വൈദഗ്‌ധ്യം വേണ്ടുന്ന തൊഴിലുകള്‍ക്കുള്ള അവസരങ്ങള്‍. ഈ സംഖ്യ ഭീമമാണ്‌. ,ധാരാളം പ്രകൃതി സമ്പത്തുണ്ട്‌. ഇഷ്‌ടം പോലെ ഭൂമിയുണ്ട്‌. ഭക്ഷണം വളരെ ആവശ്യമുണ്ട്‌,ആഫ്രിക്കയ്‌ക്ക്‌വിശപ്പടക്കാന്‍.............., ഐറ്റിയില്‍ഒട്ടും നിലവാരമായിട്ടില്ല. ഈ മേഖലകളൊന്നും ഒരു വ്യവസായ മെന്ന നിലയില്‍തന്നെ പരുവപ്പെട്ട്‌വന്നിട്ടില്ല.

വ്യവസായ മേഖലകള്‍കരുത്ത്‌നേടേണ്ടതുള്ളതിനാല്‍സംരംഭകരെയും, പ്രൊഫഷണലുകളെയും ഒട്ടേറെ വേണ്ടിവരും. പവര്‍പ്രൊജക്‌റ്റുകളം മറ്റും എന്‍ജിനീയര്‍മാര്‍ഇല്ലാതെ ഇഴയുകയാണ്‌. ഇവിടെ വന്ന ഇന്ത്യന്‍സ്റ്റീല്‍കമ്പനികളില്‍പോലും ആവശ്യത്തിന്‌തൊഴിലാളികളില്ല. ആഫ്രിക്കയിലെ ഏത്‌ഇക്കോണമി എടുത്താലും ഇതാണ്‌അവസ്ഥ. പക്വമാര്‍ന്ന ഇക്കോണമി എന്ന്‌ഏറെക്കുറെ പറയാവുന്നത്‌സൗത്ത്‌ആഫ്രിക്ക മാത്രമാണ്‌. ഇമിഗ്രേഷന്‍ഇവിടേക്ക്‌കണ്ടമാനമുണ്ട്‌. അതുകൊണ്ടും ആവശ്യകത നിറവേറ്റപ്പെടുന്നില്ല.
ആഫ്രിക്കയില്‍ജനന നിരക്ക്‌കുറയുന്നില്ല. മരണനിരക്ക്‌കുറഞ്ഞിട്ടുണ്ട്‌. ജനസംഖ്യ ഇനിയും ഉയരും.
ആഫ്രിക്കയില്‍പല രാജ്യങ്ങളിലും ജനാധിപത്യം ഇല്ല. അരാജകത്വം ഒരു ശാപമാണ്‌. സമാധാനമില്ലാത്ത പ്രദേശങ്ങളുണ്ട്‌. അങ്ങനെയുള്ള സ്ഥലങ്ങളില്‍ബിസിനസില്‍മത്സരം കുറയും. പ്രതിഫലം കൂടും. ആഫ്രിക്കയിലെ സ്വസ്ഥമായി ബിസിനസ്‌ചെയ്യാന്‍പറ്റുന്ന ഇടങ്ങളില്‍ഇപ്പോള്‍മത്സരം കൂടിയിട്ടുണ്ട്‌.

കൃഷിയിലെ നിക്ഷേപത്തിനായി പല വന്‍കിട കമ്പനികളും ആഫ്രിക്കയിലേയ്‌ക്ക്‌വരുന്നുണ്ട്‌. ഇഷ്‌ടംപോലെ ഭൂമി ചെറിയ വിലയ്‌ക്ക്‌കിട്ടാനുള്ളതാണ്‌കാരണം. സാധാരണ തൊഴിലാളികളെ,കുറഞ്ഞ വേതനത്തിന് കിട്ടാനും വലിയ പ്രയാസമില്ല. കോര്‍പ്പറേറ്റ്‌ഫാമിങ്ങിന്റെ ഒരു കേന്ദ്രമായി ആഫ്രിക്ക മാറും. കൃഷിയില്‍താല്‍പര്യമുള്ളവര്‍ക്ക്‌ആഫ്രിക്കയില്‍വലിയ സാധ്യത ഒളിഞ്ഞിരിക്കുന്നുണ്ട്‌. കൃഷിയിലെ സാധ്യതകള്‍ഉപയോഗിക്കാനും സംരംഭകര്‍ക്ക്‌കഴിയേണ്ടതാണ്‌.
ജോലി അവസരങ്ങള്‍,അഫ്രിയിലെയിലെക്‌ു വര്നാനുള്ള ഭയംമൂലം,ഇവിടെ ഒരുപാടു അവസരങ്ങള്‍ ഒളിഞ്ഞിരുകുന്നു.ഭൂരിപക്ഷം ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ ആഫ്രിക്കന്‍ വിപണിയിലുണ്ട്,അതുപോലെ അക്കൗണ്ട്‌സ്‌,മാര്‍ക്കറ്റിംഗ്,സെയ്യില്സ്,,ഡോക്ടര്മാ്ര്‍, ഐറ്റി,എഞ്ചിനീയര്മാ്ര്‍ തുടങ്ങിയവര്ക്ക്ള‌ നിരവധി അവസരങ്ങള്‍ ഉണ്ട്.ഗള്‍ഫും,യുറോപും താരതമ്യം ചെയ്യുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും അടുത്ത Booming economy ആഫ്രിക്ക ആണ്
കാര്യമായി വിനിയോഗിക്കാതെ കിടക്കുന്ന റിസോഴ്‌സ്‌വലിയ സാധ്യത നല്‍കും. ആഫ്രിക്ക പ്രതീക്ഷയാകുന്നത്‌അങ്ങനെയാണ്‌..