Saturday, June 30, 2012

ചില്ലറവില്പന മേഖലയില്‍ വിദേശനിക്ഷേപം ആവശ്യമോ?



ചില്ലറവില്പന മേഖലയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നതില്‍ കേരളം നിലപാട് മാറ്റി. ഈ മേഖലയിലെ വിദേശനിക്ഷേപത്തെ നേരത്തേ എതിര്‍ത്ത കേരളം,  ഇപ്പോള്‍ നിലപാട്‌ മാറ്റി.യഥാര്‍ഥത്തില്‍ ഇന്ത്യയില്‍   റീറ്റെയ്‌ല്‍  വിദേശനിക്ഷേപം ആവശ്യമുണ്ടോ?


നേട്ടങ്ങള്‍


കസ്റ്റമേഴ്സഇന് നിത്യ ഉപയോഗ സാധങ്ങള്‍ വിലകുറവിന്‌ ലഭിക്കുന്നു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.

ചില്ലറവ്യാപാര മേഖലയില്‍ നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിച്ച ചൈന, തായ്‌ലന്‍ഡ്, ഇന്‍ഡൊനീഷ്യ, ബ്രസീല്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ചെറുകിട വ്യാപാരരംഗം വളര്‍ന്നതായും ഇന്ത്യന്‍സര്‍ക്കാര്‍ പരസ്യത്തില്‍ പറയുന്നു.


കോട്ടങ്ങള്‍
 സംസ്ഥാനത്തെ പതിനായിരക്കണക്കിന് ചെറുകിട കച്ചവടക്കാരെ വഴിയാധാരമാക്കുനു. 

ഉല്പന്ന വില ആദ്യം കസ്റ്റമര്‍ പോയിന്റ്ഇലും അതിനുശേഷം കുത്തക വിലയിലേക്കും പോകുന്നു

സര്‍ക്കാര്‍തലത്തിലുള്ള പോതുവിതിരണ Network തകരും

വാള്‍മാര്‍ട്ട് പോലെയുള്ള സ്ഥാപനങ്ങള്‍ വരുമ്പോള്‍ കടുത്ത മത്സരമാണ് നടക്കുക.  അത് പിടിച്ചു നിക്കാന്‍ കഴിയാത്ത ചെറുകിട കച്ചവടക്കാര്‍ പൂട്ടുഉം.

ആഫ്രിക്കയിലെ വിപണി പോലെ ചെറുകിട കച്ചവടക്കാരിലാത്ത,ബഹുരാഷ്ട്രകുത്തകകളുടെ മാളുകള്‍ മാത്രമാകും.

ഇന്ത്യന്‍കാര്‍ഷികരംഗത്തും കടുത്ത പ്രത്യാഘാതം ഉണ്ടാക്കും.

ചൈന ഉത്‌പന്നങ്ങള്‍ വന്‍തോതില്‍ വന്ന്ടിയും.


ഉപഭോഗ്തവിനെ സംബന്ധിച്ച് നല്ലൊരു ഷോപ്പിംഗ്‌ എക്സ്പീരിയന്‍സ് കിട്ടും. ഒരു കൂര കീഴില്‍ എല്ലാ സാധനങ്ങളും ലഭ്യമാകും Carrefour,Walmart,Shoprite തുടങ്ങിയ വമ്പന്‍ മാളുകള്‍ നമ്മുടെ ചെറിയ പട്ടണങ്ങളിലും നിറയ്യും

പക്ഷെ ഉപഭോഗ്താവ് വാങ്ങുന്നത് അവനു വേണ്ട സാധനം മാത്രമായിരിക്കില്ല. അവിടെ കാണുന്ന വേണ്ടതും വേണ്ടാത്തതുമായ ഒരു പിടി സാധനങ്ങള്‍ വേറെയും വാങ്ങിക്കും. ചുരുക്കി പറഞ്ഞാല്‍ ഇത്തരം കടകളില്‍ നിന്ന് സാധനങ്ങള്‍ 
വാങ്ങുമ്പോള്‍ ഇപ്പോള്‍ ചിലവാകുന്ന തുകയുടെ 50 ശതമാനം കൂടുതല്‍ ഒരു മാസം അയാള്‍ ചിലവാകിയിരിക്കും.

ഇന്ത്യയിലെ ജനങ്ങളില്‍ ഭൂരിഭാഗവും കാര്‍ഷിക മേഖലയില്‍ തോഴിലെടുക്കുന്നവരന്, രണ്ടാമതായി ചില്ലറ മൊത്ത വ്യാപാര രംഗത്തും. ഇതിലേക്കുള്ള ഏതു കടന്നുകയറ്റവും ഈ വിഭാഗത്തില്‍ പണിയെടുക്കുന്നവരുടെ തൊഴില്‍ ഇല്ലാതാക്കും. 

Friday, May 11, 2012

ജോണി വാക്കര്‍ വിസ്കി



ജോണി വാക്കര്‍ വിസ്കിയുടെ ലോകത്തുള്ള ആരാധകരെ വിഷമിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ വെബ്സൈറ്റഇലും,ചില മാധ്യമങ്ങളിലൂടെ ലോകത്ത് പ്രചരിക്കുന്നത്. ജോണി വാക്കര്‍ വിസ്കി ബ്രാന്‍ഡില്‍ ഏറ്റവും അധികം വില്‍പ്പന നടക്കുന്ന.Johny Walker Red label & Johny walker Black label എന്നിവയുടെ ഉല്പാദനംനിര്ത്തുന്നു.
അതല്ല ജോണി വാക്കര്‍ മദ്യം ഉല്പാദനം  തന്നെ നിര്‍ത്തി, കമ്പനി പൂട്ടാന്‍ പോകുന്നുവെന്നാണ് പ്രചരിക്കുന്ന  മറ്റൊരു വാര്‍ത്ത.

ഡിയാഗിയോ പ്രസ്‌ റിലീസ്പ്രകാരം കമ്പനി അടച്ചിടില്ല എന്നും,Kilmarnock ഉള്ള 192 വര്ഷം പഴക്കമുള്ള ഡിസ്റ്റിലറി അടച്ചുപൂട്ടി സ്കോട്ട്‌ലന്‍റിലെ തന്നെ പുതിയൊരു ഇടത്തേക്ക് മാറുകയാണ്‌ എന്നുമാണ്‌ ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിയാഗിയോ തങ്ങളുടെ ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്. ജോണി വാക്കറെന്ന ബ്രാന്‍ഡ് നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചുവെന്ന് കള്ളം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെനു ഡിയാഗിയോ പറഞ്ഞു.

പ്രതിവര്‍ഷം 130 മില്യണ്‍ ബോട്ടില്‍ മദ്യം വിറ്റഴിയുന്ന ബ്രാന്‍റാണ് ജോണി വാക്കര്‍, എന്തായാലും, ജോണി വാക്കര്‍ ആരാധകര്‍ക്ക് ഡിയാഗിയോയുടെ പ്രസ്താവന ആശ്വാസം പകരും

ജോണി വാക്കര്‍ വിസ്കിയുടെ വിവിധ പ്രമുഖബ്രാന്‍ഡുകളും അവയുടെ ഇന്റര്‍നാഷണല്‍ ഡ്യൂട്ടി ഫ്രീ വിലകളും.

1.JW RED LABEL 1LTR-$18
2.JW BLACK LABEL 1LTR-$35
3.JW DOUBLE BLACK 1LTR-$39
4.JW GREEN LABEL 1LTR-$50
5.JW GOLD LABEL 1 LTR-$65
6.JW BLUE LABEL 1 LTR-$225

Wednesday, May 2, 2012

മലയാളിയുടെ സ്വര്‍ണ വില ഉയരുന്നു..........


മലയാളിക്കു സ്വര്‍ണം അവരുടെ ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. സ്വര്‍ണം നമ്മെ സംബന്ധിച്ചിടത്തോളം വെറും ആഭരണമല്ല. അത് ഇല്ലായ്മയില്‍ ഉപയോഗിക്കാനുള്ള കരുതല്‍ ധനമാണ്.പെണ്‍മക്കള ഉള്ള ഓരോ കുടുംബതിനും സ്വര്‍ണം ഒഴിച്ചുകുടാനാവാത്ത നിഷേപമായി മാറുന്നു.

എന്നാല്‍സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന കേരളത്തിലെ ജനങ്ങളോടു വിവേചന പരമായ നയമാണ് നമ്മുടെ ഭരണകൂടം ചെയ്യുനത്.ഇന്ത്യയില്‍ മറ്റെല്ലാ സംസ്ഥാനങ്ങളും സ്വര്‍ണാഭരണങ്ങള്‍ക്ക് ഒരു ശതമാനം നികുതി ചുമത്തുന്പോള്‍ കേരളത്തില്‍ മാത്രം അഞ്ച് ശതമാനമാണു നികുതി. അയല്‍ സംസ്ഥാനങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും നിരക്ക് ഒരു ശതമാനമായി തുടരുന്നു. സ്വര്‍ണവില കൂടുന്നതനുസരിച്ചു   സംസ്ഥാനത്തിനു കൂടുതല്‍ നികുതി ലഭിക്കുന്നുണ്ടെന്നിരിക്കെ കേരള ജനതയുടെ നിക്ഷേപ സ്വഭാവത്തെ ചൂഷണം ചെയ്‌യുന്നത് ന്യായമല്ല

ഇതു സംസ്ഥാനങ്ങള്‍ തമിലുള്ളകള്ളക്കടത്തിനെ പ്രോല്‍സാഹിപ്പിക്കുമെന്ന ദോഷവുമുണ്ട്..സംസ്ഥാനങ്ങള്‍ തമ്മില്‍ നിരക്കില്‍ അന്തരം ഉണ്ടാവുന്പോള്‍ നിരക്ക് കുറഞ്ഞ അയല്‍ സംസ്ഥാനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത് സ്വാഭാവികമാണ്.

മലയാളി സമൂഹത്തില്‍  ഭുരിഭാഗവും   സ്വര്‍ണംവാങ്ങിക്കൊണ്ടു വരുന്നതും,വാങ്ങി കൂടുന്നുതും പ്രവാസികളാണ് എന്നാല്‍ ഇവരുടെ വയറ്റത്തടിച്ചു കൊണ്ടാണ് കസ്റ്റംസ് നിയമങ്ങള്‍ പ്രാവര്ത്തികമാക്കുനത്

20,000 രൂപക്ക്‌ മുകളില്‍ വിലയുള്ള സ്വര്‍ണം ധരിച്ചെത്തുന്ന സ്‌ത്രീകളില്‍ നിന്നും 10,000 രൂപയ്‌ക്കുമേല്‍ വിലയുള്ള ആഭരണം ധരിച്ചത്തെന്നു പുരുഷന്‍മാരില്‍ നിന്നും നികുതി ഈടാക്കാമെന്ന പഴയ നിയമമാണ്‌ യാത്രക്കാരെ പിഴിയാന്‍ കസ്റ്റംസ്‌ അധികൃതര്‍ എടുത്ത്‌ തന്നിഷ്‌ടം പോലെ പ്രയോഗിക്കുന്നത്‌. സ്വര്‍ണവില പവന്‌ 22,000 രൂപയുടെ അടുത്തഇള്ളപ്പോള്‍ നികുതി പിരികാനാണോ ബുദ്ധിമുട്ട്?. രാജ്യത്തെ എല്ലാം വിമാനത്താവളങ്ങളിലും
ഈ നിയമം ബാധകമാണെങ്കിലും പ്രവാസി മലയാളികളായ യാത്രക്കാര്‍ ഏറ്റവും കൂടുതലെത്തുന്ന നെടുമ്പാശേരി വിമാനത്താവളത്തിലാണ്‌ പിഴിയല്‍ കൂടുതല്‍.
   
പെട്രോളിയം ഉല്‍പന്നങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്‌യപ്പെടുന്നത് സ്വര്‍ണമാണ്. ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ കസ്റ്റംസ് തീരുവ കൂടാതെ രൂപയുടെ മൂല്യശോഷണം മൂലം സ്വര്‍ണ ഇറക്കുമതിക്ക് ചെലവേറും. ഇതുകൂടി കണക്കിലെടുക്കുന്പോള്‍ സ്വര്‍ണ വില വീണ്ടും ഉയരരാനാണ് സാദ്യത.

ഒാഹരി വിപണിയിലെ തകര്‍ച്ചയും നിക്ഷേപങ്ങള്‍ സ്വര്‍ണത്തിലേക്ക് മാറ്റാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. റിയല്‍എസ്റ്റേറ്റ്‌ നിക്ഷേപം നടത്തുന്നത് മുന്പൊക്കെ ആകര്‍ഷകമായിരുന്നുവെങ്കിലും ഇപ്പോള്‍ സ്വര്‍ണത്തിനാണ് മുന്‍തൂക്കം

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണ പണയ വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തയത് മറ്റൊരു തരത്തില്‍ മലയാളിയെ ഭാധികുന്നു, ഇത്രയും ലളിതമായ വായ്പ സാവകര്യം,100% വരെ വായ്പ തുടങ്ങി നിരവധി പരസ്യവാചകങ്ങള്‍ നമ്മെ സ്വര്‍ണ വായ്പയിലേക്ക് ആകര്‍ഷിച്ചിരുന്നു.

എന്നാല്‍ പുതിയ റിസര്‍വ് ബാങ്ക് നിര്‍ദേശ പ്രകാരം
സ്വര്‍ണ കട്ടികള്‍, നാണയങ്ങള്‍ എന്നിവ പണയമായി സ്വീകരിച്ച് വായ്പ നല്‍കരുതെന്ന് സ്വര്‍ണ ബിസിനസ് നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരിക്കുകയാണ്. സ്വര്‍ണ ബിസിനസ് നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളെ (എന്‍.ബി.എഫ്.സി) നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളാണിവ.
എന്‍.ബി.എഫ്.സികള്‍ സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 60 ശതമാനത്തിലധികം തുക വായ്പ നല്‍കരുതെന്നും റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നു. നിലവില്‍ പല ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ വിലയുടെ 70  മുതല്‍ ൧൦൦%ശതമാനത്തിലധികം വായ്പ നല്‍കുന്നുണ്ട്. കൂടുതല്‍ തുക വായ്പ നല്‍കുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു.
എന്‍.ബി.എഫ്.സികള്‍ വേഗത്തില്‍ സ്വര്‍ണ പണയ ബിസിനസ് വിപുലൂകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കേരളത്തിലെ പ്രമുഖ എന്‍.ബി.എഫ്. സി സ്ഥാപനങ്ങളായ മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, കൊശമറ്റം ഫിനാന്‍സ് എന്നിവയ്ക്ക് റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ തിരിച്ചടിയാകും. റിസര്‍വ് ബാങ്കന്റെ നിര്‍ദേശം വന്നപ്പോഴേക്കും ഓഹരി വിപണിയില്‍ മണപ്പുറം ഫൈനാന്‍സിനും മുത്തൂറ്റ് ഫൈനാന്‍സിനും നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്.അതുപോലെ ചെറുകിട സ്വര്‍ണ പണയ ബിസിനസ് ചെയ്യുന്ന കമ്പനികളുടെ ഭാവിയും ശോഭനമല്ല

Saturday, March 17, 2012

വര്‍ക്കീസ്‌ തിരിച്ചു വരുമോ



ര്‍ക്കീസ്‌.: മലയാളിക്കതൊരു പുത്തന്‍ അനുഭവമായിരുന്നു. ഉപ്പു തൊട്ട്‌ കര്‍പ്പൂരം വരെ എന്തും.ഭംഗിയായി ഷെല്‍ഫില്‍ അടുക്കി വെച്ച്‌ ഇവര്‍ മാടി വിളിച്ചത്‌ മലയാളി കുടുംബത്തെ ഒന്നടങ്കമാണ്‌.തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള മിക്കവാറും കണ്ണായ സ്ഥലത്ത്  വര്‍ക്കീസ്‌ സൂപ്പര്‍ മാര്‍ക്കറ്റ് ഉണ്ടായിരുന്നു.

 കഴിഞ്ഞ ഒന്നര വര്‍ഷമായിവര്‍ക്കീസ്‌ ഷോറൂമുകള്‍ മുഴുവന്‍ ഷട്ടറുകള്‍ ഉയര്‍ത്താതെ ആളനക്കമില്ലാതെ കിടക്കുന്നു. ചില ഷോറൂമുകള്‍ ചെറുകിട കച്ചവടക്കാര്‍ വാങ്ങിയിരുകുന്നു.

എളിയ നിലയില്‍ നിന്നു തന്നെയായിരുന്നു വര്‍ക്കീസിന്റെയും തുടക്കം. പരമ്പരാഗത പലചരക്ക്‌ കടകളില്‍ നിന്ന്‌ ജനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റെന്ന എല്ലാ നിത്യോപയോഗ സാധനങ്ങളും ഒരു മേല്‍ക്കൂരയ്‌ക്കു കീഴില്‍ കിട്ടുന്ന, ഇഷ്‌ടാനുസരണം തെരഞ്ഞെടുക്കാന്‍ സൗകര്യമുള്ള സ്ഥലത്തേക്ക്‌ പോകുമെന്ന്‌ മുന്‍കൂട്ടി കണ്ടണ്ടറിഞ്ഞ ഇട്ടിച്ചന്‍ എന്ന സംരംഭകന്‍ വര്‍ക്കീസിന്‌ തുടക്കമിടുകയായിരുന്നു.

ഒരു കുടുംബ ബിസിനസിന്റെ ഈടുറ്റ അടിത്തറയില്‍ നിന്നായിരുന്നു വര്‍ക്കീസ്‌ വളര്‍ച്ചയും.. വിദ്യാര്‍ത്ഥികള്‍ക്ക്‌ പാര്‍ട്ട്‌ടൈം ജോലി അവസരം നല്‍കി കുറഞ്ഞ വേതനത്തിന്‌ ജീവനക്കാരെ കണ്ടെത്താനും സ്ഥിര ജീവനക്കാര്‍ക്ക്‌ പരിശീലനവും മറ്റും നല്‍കി മികച്ച ഉപഭോക്തൃസേവനം ഉറപ്പാക്കുന്നതിനുമെല്ലാം ഇവര്‍ക്ക്‌ സാധിച്ചു.

പ്രതിവര്‍ഷം ശരാശരി 12 പുതിയ സ്റ്റോറുകള്‍ എന്ന നിലയിലായിരുന്നു വര്‍ക്കീസിന്റെ വളര്‍ച്ച. 2004ല്‍ വി മാര്‍ട്ട്‌ എന്ന സ്റ്റോറിലൂടെ തരംഗം സൃഷ്‌ടിച്ച വര്‍ക്കീസ്‌ പിന്നീട്‌ അതിവേഗത്തിലാണ്‌ പുതിയ സ്റ്റോറുകള്‍ തുറന്ന്‌ മുന്നേറിയത്‌. 2009-2010കാലഘട്ടമായപ്പോള്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്‌, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലായി 50ലേറെ സ്റ്റോറുകളായി. 100 സ്റ്റോറുകള്‍ എന്ന നാഴികകല്ല്‌ താണ്ടാനുള്ള വ്യഗ്രതയായിരുന്നു ഗ്രൂപ്പിന്‌.11,150 കോടി രൂപയിലേറെ വിറ്റുവരവ്‌ നേടിയ ഗ്രൂപ്പ്‌ വികസന പദ്ധതികള്‍ തന്നെ ആവിഷ്‌കരിച്ച്‌ മുന്നേറി.


 ആരും നിനച്ചിരിക്കാത്ത സമയത്താണ്‌ തകര്‍ച്ച ആരഭിച്ചത്.അതിവേഗത്തിലുള്ള വിപുലികരണ പദ്ധതികള്‍,വേണ്ടത്ര പ്ലാനിംഗ് ഇല്ലാതെഉള്ള വിപുലീകരണം,ഉയര്‍ന്ന വാടകക് എടുത്ത് ഷോപ്പുകള്‍,നഷ്ടത്തിലായ പുതിയ ഷോപ്പുകള്‍പ്രൊഫഷണല്‍ലുകളുടെയ് കൊഴിഞ്ഞുപോക്ക്,കുടുബ ബിസിനസിറ്റെ പരാജയം.
Retail International standard  of Averge  stock loss is  3% എന്നിരിയ്ക്കെ വര്‍ക്കീസ്‌ ഷോറൂമുകള്‍  6% ആയിരുന്നു സ്റ്റോക്ക്‌ ലോസ്. റീറ്റെയ്‌ല്‍ ബിസിനസിന്റെ നട്ടെല്ലായ അണിയപ്രവര്‍ത്തനങ്ങലായ,പര്ച്ചയ്സ്,സപ്ലൈചെയിന്‍,ബ്രാണ്ടിംഗ്,,സ്റ്റോക്ക്‌മാനേജ്‌മെന്റ്‌,ഫിനാന്‍സ് മാനേജ്മെന്റ്തുടങ്ങിയവശക്തിപ്പെടുത്താന്‍ ശ്രമിക്കാതെ സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രദ്ധയൂന്നിയതും ആ മേഖലയില്‍ ഫണ്ട്‌വിനിയോഗിച്ചതുമാണ്‌വര്‍ക്കീസിന്റെ തളര്‍ച്ചയ്‌ക്ക്‌ ആക്കം കൂട്ടിയത്‌.

എല്ലാ ഉല്‍പ്പന്നങ്ങളും കിട്ടുന്ന കടയെന്ന തലത്തില്‍ നിന്ന്‌ അവിടെയൊന്നുമില്ലെന്ന്‌ ഉപഭോക്താവ്‌ പറയുന്ന തലത്തിലേക്ക്‌ വര്‍ക്കീസ്‌ പതിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ വര്‍ക്കീസ് തിരിച്ചുവരവിനുള്ള പാതയിലാണ്..
അബുദാബി ആസ്ഥാനമായഉള്ള ഒരു പ്രവാസി മലയാളിയുടെ ബിസിനസ്‌ ഗ്രൂപ്പ്‌ വര്‍ക്കീസ് വാങ്ങാനായി ചര്‍ച്ച നടത്തുന്നു.ഇതിനു മുന്‍പ് റിലയന്‍സ്‌,ബിര്‍ളയുടെ മോര്‍ ബ്രാണ്ടും,ബോട്സ്വാനയില്ലേ പ്രവാസി ബിസിനസ്‌ കാരനായ രാമചന്ദ്രന്‍റെയ്‌ ചോപ്പീസ് ബ്രാണ്ടും വര്‍ക്കീസ് വാങ്ങുനതിനായിശ്രമം നടത്തിയിരുന്നു.

എന്നാല്‍  റീറ്റെയ്‌ല്‍  ബിസിനസ്‌ രംഗത്ത്‌ ഏറെ തിരിച്ചടികള്‍ നേരിട വര്‍ക്കീസ്സാരഥികള്‍ക്. വര്‍ക്കീസ് വില്കാതേ തിരിച്ചു കൊണ്ടുവരാനുള്ള സാധ്യതകളും ഉണ്ട്.കേരളത്തിലെ ആദ്യത്തെ വിജയകരമായ റീറ്റെയ്‌ല്‍ ചെയിന് വര്‍ക്കീസ് തിരിച്ചു വരട്ടെയെന്ന് നമ്മുക്ക് ആശിക്കാം.

Tuesday, March 13, 2012

നാട്ടിലൊരു ബിസിനസ്‌ -4

പെര്ഫ്യൂം ഷോപ്പ്.
കേരളത്തിലെ നഗരങ്ങളില്‍ തുടങ്ങാനും വിജയസാധ്യതഉള്ളതുമായ ഒരു ബിസിനസ്‌ സംരംഭം ആണ് പെര്ഫ്യൂം ഷോപ്പ്.പാശ്ചാത്യ സംസ്കാരത്തെഅനുകരിച്ചാണല്ലോ നമ്മുടെ സംസ്കാരവും വളരുന്നത്,അതിന്റെ ഉദാഹരണങ്ങളായ Tissue പേപ്പര്ഉം,ഹാന്ഡ്ര‌ വാഷ്‌ സോപ്പ്, കാന്‍ ഫുഡ്സ്തുടങ്ങി KFC വരെ നമ്മുടെ നിത്യജീവിതത്തിലെ ഭാഗമായിരിക്കുന്നു.
പെര്ഫ്യൂം ഷോപ്പ് തുടങ്ങാന്‍ ആവശ്യമായ ചിലവുകള്‍ പ്രധാനപെട്ടവ.
Building size- മിനിമം100sqft
Capital requirement-5laks(including stock,computer,furniture,interial decoration,shelving etc)
ഏകദേശം 5laks investment പ്രതിഷികണം,ബില്‍ഡിംഗ്‌ കുടാതെ.
കേരളവിപണിയില്‍ $200 മുതല്‍ തുടങ്ങുന്ന പെര്ഫ്യൂം ലഭ്യമാണ്.ഒരു തുടക്കാരന്‍ എന്നാ രീതിയില്‍ $100 മുതല്‍ താഴോട്ടുള്ള റേഞ്ചകള്‍ ട്രൈചെയ്യുക.
ഇന്റര്‍ നാഷ്‌ണല്‍ വിപണയില് പെര്ഫ്യൂം സ്ത്രീകള്കും ,പുരുഷനും രണ്ടായി തരം തിരിച്ചിരുകുന്നു.
പുരുഷന്മാരുടെ പെര്ഫ്യൂം ഹാര്ഡ് ആയിരിക്കും,സ്ത്രീകള്ക് സോഫ്റ്റ്‌ പെര്ഫും എന്നതാണ്‌  പൊതുവായ രീതി.
നമ്മുടെ ടാര്‍ജെറ്റ്‌ മാര്‍ക്കറ്റ്‌ ഹൈ ക്ലാസ്‌കമ്മ്യൂണിറ്റി ആയിരിക്കണം.മിഡില്‍ ക്ലാസും,ലോവര്‍ ഇന്‍കം ഗ്രൂപും ഡ്യൂപ്ലിക്കേറ്റ്‌ പ്രോഡക്റ്റ്സ് നോടുആയ്യിരുകും താല്പലര്യം.പെര്ഫും ഇന്ട്‌ുസ്ട്ര്യില്യില്‍ മിനിമം മാര്ജി്ന്‍ 50%.
ഡ്യൂപ്ലിക്കേറ്റ്‌ പെര്ഫ്യൂം മാര്ജി ന്‍ കൂടുതല്‍ ലഭിക്കും എന്ന്‌ പ്രതേകം പറയേണ്ടതില്ലല്ലൊ..
പെര്ഫ്യൂം പ്രമുഖ ബ്രാന്ഡു.കള്‍ താഴെ പറയുനവ.
1.AJMAL(Arabic Brands) Price range($50-$150)
2.Designer shaik(Arabic Brands) Price range($100-$200)
3.BVLGARI,Price range(Below $75)
4.Calvin Klein,Price range (Below $50)
5.Cartier,Price range(Above $100)
6.Christian Dior(Price Below $100)
7.Diesel(Price Below $50)
8.Royal Mirrage,Charlie(Below $10)
മുഴുവന്‍ വിലകളും MRP&100ML അടിസ്ഥാനമാക്കിയാണ്,ഓരോ ഷോപ്പുകള്ക്കും മാര്ജിനെ വിലയിരുത്തി വില്‍പ്പന വില നിശ്ചയിക്കുക.സ്വന്തംപെര്ഫ്യൂം ബ്രാന്ഡ് ഉണ്ടാകുക എന്നത് ഓരോ Retailers ന്റെയും ലക്ഷ്യം ആയ്യിരികണം.

Wednesday, March 7, 2012

ഇരുണ്ടഭൂഖണ്ഡത്തിലെ അനന്ത സാധ്യതകള്‍


ആഫ്രിക്കയില്‍ഏതു രംഗത്തും അവസരങ്ങളുണ്ട്‌. അതൊരു ഖനിയാണ്‌എന്ന്‌പറയണം. ഒട്ടും ഖനനം ചെയ്‌തിട്ടില്ല. മാനുഫാക്‌ചറിങ്‌നോക്കുക. ഇന്ത്യയില്‍ചെറുകിട ഇടത്തരം മാനുഫാക്‌ചറിങ്‌വ്യവസായികള്‍ക്ക്‌ഒന്നാന്തരമായി ഇവിടെ വ്യവസായം തുടങ്ങാം. പ്രൊഫഷണലുകള്‍നന്നെ കുറവാണ്‌. തൊഴിലവസരങ്ങളും ധാരാളം. പ്രതേ്യകിച്ച്‌വൈദഗ്‌ധ്യം വേണ്ടുന്ന തൊഴിലുകള്‍ക്കുള്ള അവസരങ്ങള്‍. ഈ സംഖ്യ ഭീമമാണ്‌. ,ധാരാളം പ്രകൃതി സമ്പത്തുണ്ട്‌. ഇഷ്‌ടം പോലെ ഭൂമിയുണ്ട്‌. ഭക്ഷണം വളരെ ആവശ്യമുണ്ട്‌,ആഫ്രിക്കയ്‌ക്ക്‌വിശപ്പടക്കാന്‍.............., ഐറ്റിയില്‍ഒട്ടും നിലവാരമായിട്ടില്ല. ഈ മേഖലകളൊന്നും ഒരു വ്യവസായ മെന്ന നിലയില്‍തന്നെ പരുവപ്പെട്ട്‌വന്നിട്ടില്ല.

വ്യവസായ മേഖലകള്‍കരുത്ത്‌നേടേണ്ടതുള്ളതിനാല്‍സംരംഭകരെയും, പ്രൊഫഷണലുകളെയും ഒട്ടേറെ വേണ്ടിവരും. പവര്‍പ്രൊജക്‌റ്റുകളം മറ്റും എന്‍ജിനീയര്‍മാര്‍ഇല്ലാതെ ഇഴയുകയാണ്‌. ഇവിടെ വന്ന ഇന്ത്യന്‍സ്റ്റീല്‍കമ്പനികളില്‍പോലും ആവശ്യത്തിന്‌തൊഴിലാളികളില്ല. ആഫ്രിക്കയിലെ ഏത്‌ഇക്കോണമി എടുത്താലും ഇതാണ്‌അവസ്ഥ. പക്വമാര്‍ന്ന ഇക്കോണമി എന്ന്‌ഏറെക്കുറെ പറയാവുന്നത്‌സൗത്ത്‌ആഫ്രിക്ക മാത്രമാണ്‌. ഇമിഗ്രേഷന്‍ഇവിടേക്ക്‌കണ്ടമാനമുണ്ട്‌. അതുകൊണ്ടും ആവശ്യകത നിറവേറ്റപ്പെടുന്നില്ല.
ആഫ്രിക്കയില്‍ജനന നിരക്ക്‌കുറയുന്നില്ല. മരണനിരക്ക്‌കുറഞ്ഞിട്ടുണ്ട്‌. ജനസംഖ്യ ഇനിയും ഉയരും.
ആഫ്രിക്കയില്‍പല രാജ്യങ്ങളിലും ജനാധിപത്യം ഇല്ല. അരാജകത്വം ഒരു ശാപമാണ്‌. സമാധാനമില്ലാത്ത പ്രദേശങ്ങളുണ്ട്‌. അങ്ങനെയുള്ള സ്ഥലങ്ങളില്‍ബിസിനസില്‍മത്സരം കുറയും. പ്രതിഫലം കൂടും. ആഫ്രിക്കയിലെ സ്വസ്ഥമായി ബിസിനസ്‌ചെയ്യാന്‍പറ്റുന്ന ഇടങ്ങളില്‍ഇപ്പോള്‍മത്സരം കൂടിയിട്ടുണ്ട്‌.

കൃഷിയിലെ നിക്ഷേപത്തിനായി പല വന്‍കിട കമ്പനികളും ആഫ്രിക്കയിലേയ്‌ക്ക്‌വരുന്നുണ്ട്‌. ഇഷ്‌ടംപോലെ ഭൂമി ചെറിയ വിലയ്‌ക്ക്‌കിട്ടാനുള്ളതാണ്‌കാരണം. സാധാരണ തൊഴിലാളികളെ,കുറഞ്ഞ വേതനത്തിന് കിട്ടാനും വലിയ പ്രയാസമില്ല. കോര്‍പ്പറേറ്റ്‌ഫാമിങ്ങിന്റെ ഒരു കേന്ദ്രമായി ആഫ്രിക്ക മാറും. കൃഷിയില്‍താല്‍പര്യമുള്ളവര്‍ക്ക്‌ആഫ്രിക്കയില്‍വലിയ സാധ്യത ഒളിഞ്ഞിരിക്കുന്നുണ്ട്‌. കൃഷിയിലെ സാധ്യതകള്‍ഉപയോഗിക്കാനും സംരംഭകര്‍ക്ക്‌കഴിയേണ്ടതാണ്‌.
ജോലി അവസരങ്ങള്‍,അഫ്രിയിലെയിലെക്‌ു വര്നാനുള്ള ഭയംമൂലം,ഇവിടെ ഒരുപാടു അവസരങ്ങള്‍ ഒളിഞ്ഞിരുകുന്നു.ഭൂരിപക്ഷം ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ ആഫ്രിക്കന്‍ വിപണിയിലുണ്ട്,അതുപോലെ അക്കൗണ്ട്‌സ്‌,മാര്‍ക്കറ്റിംഗ്,സെയ്യില്സ്,,ഡോക്ടര്മാ്ര്‍, ഐറ്റി,എഞ്ചിനീയര്മാ്ര്‍ തുടങ്ങിയവര്ക്ക്ള‌ നിരവധി അവസരങ്ങള്‍ ഉണ്ട്.ഗള്‍ഫും,യുറോപും താരതമ്യം ചെയ്യുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും അടുത്ത Booming economy ആഫ്രിക്ക ആണ്
കാര്യമായി വിനിയോഗിക്കാതെ കിടക്കുന്ന റിസോഴ്‌സ്‌വലിയ സാധ്യത നല്‍കും. ആഫ്രിക്ക പ്രതീക്ഷയാകുന്നത്‌അങ്ങനെയാണ്‌..