ജോണി വാക്കര്‍ വിസ്കിയുടെ ലോകത്തുള്ള ആരാധകരെ വിഷമിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് കഴിഞ്ഞ കുറെ
ദിവസങ്ങളായി സോഷ്യല്‍
വെബ്സൈറ്റഇലും,ചില മാധ്യമങ്ങളിലൂടെ ലോകത്ത് പ്രചരിക്കുന്നത്. ജോണി
വാക്കര്‍ വിസ്കി ബ്രാന്‍ഡില്‍ ഏറ്റവും അധികം വില്‍പ്പന
നടക്കുന്ന.Johny Walker Red label & Johny walker Black label എന്നിവയുടെ
ഉല്പാദനംനിര്ത്തുന്നു.
അതല്ല ജോണി വാക്കര്‍ മദ്യം ഉല്പാദനം തന്നെ നിര്‍ത്തി,
കമ്പനി പൂട്ടാന്‍ പോകുന്നുവെന്നാണ് പ്രചരിക്കുന്ന മറ്റൊരു വാര്‍ത്ത.
ഡിയാഗിയോ പ്രസ് റിലീസ്പ്രകാരം കമ്പനി
അടച്ചിടില്ല എന്നും,Kilmarnock ഉള്ള 192 വര്ഷം പഴക്കമുള്ള ഡിസ്റ്റിലറി അടച്ചുപൂട്ടി സ്കോട്ട്‌ലന്‍റിലെ തന്നെ പുതിയൊരു
ഇടത്തേക്ക് മാറുകയാണ് എന്നുമാണ് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിയാഗിയോ
തങ്ങളുടെ ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്. ജോണി വാക്കറെന്ന ബ്രാന്‍ഡ് നിര്‍ത്താന്‍
കമ്പനി തീരുമാനിച്ചുവെന്ന് കള്ളം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെനു ഡിയാഗിയോ പറഞ്ഞു.
പ്രതിവര്‍ഷം 130 മില്യണ്‍ ബോട്ടില്‍ മദ്യം വിറ്റഴിയുന്ന
ബ്രാന്‍റാണ് ജോണി വാക്കര്‍, എന്തായാലും, ജോണി വാക്കര്‍
ആരാധകര്‍ക്ക് ഡിയാഗിയോയുടെ പ്രസ്താവന ആശ്വാസം പകരും
ജോണി വാക്കര്‍ വിസ്കിയുടെ വിവിധ പ്രമുഖബ്രാന്‍ഡുകളും
അവയുടെ ഇന്റര്‍നാഷണല്‍ ഡ്യൂട്ടി ഫ്രീ വിലകളും.
1.JW RED LABEL
1LTR-$18
2.JW BLACK LABEL
1LTR-$35
3.JW DOUBLE BLACK
1LTR-$39
4.JW GREEN LABEL
1LTR-$50
5.JW GOLD LABEL 1
LTR-$65
6.JW BLUE LABEL 1
LTR-$225



