വാട്ട്‌സ്ആപ്പ്, വൈബര്‍,ലൈന്‍ തുടങ്ങിയ സൗജന്യ ആപ്പുകളുപയോഗിച്ച് മൊബല്‍ ഫോണുകളിലൂടെ മെസേജുകള്‍ അയയ്ക്കുന്നതിന് കണക്ടിവിറ്റി ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ നീക്കംതുടങ്ങി.
വോഡാഫോണ്‍,ഐഡിയ,എയര്‍ടെല്‍ തുടങ്ങിയ കമ്പനികളാണ് ഇത്തരം സൗജന്യ ആപ്പുകളുപയോഗിക്കുമ്പോള്‍ കണക്ടിവിറ്റി ചാര്‍ജ് ഈടാക്കണമെന്ന് ആവശ്യപ്പെടുന്നത്.
സൗജന്യ ആപ്പുകളുടെ ഉപയോഗം മൂലം തങ്ങള്‍ക്ക് വര്‍ഷംതോറും 5000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നു എന്നാണ് ഈ കമ്പനികളുടെ വാദം. അടുത്ത രണ്ടുവര്‍ഷത്തിനകം നഷ്ടം 16,400 കോടി രൂപ ആകുമെന്നും കണക്കാക്കപ്പെടുന്നു,പ്രധാനമായി SMS വരുമാനത്തെയാണ് ഇതു ബാധിക്കുന്നത്.
എന്നാല്‍ മൊബൈല്‍ ഡാറ്റ യുടെ വന്‍തോതിലുള്ള വളര്‍ച്ചയും അതുവഴിയുള്ള വരുമാനവും മറച്ചുവച്ചുകൊണ്ടാണ് ടെലികോം കമ്പനികളുടെ ഈ ആവശ്യം.
നികുതി വെട്ടിച്ചും,കാള്‍ നിരക്കുകള്‍ തോനിയ രീതിയില്‍ കൂട്ടിയും,അനാവശ്യ പ്ലാന്‍സ് തിരികി കയറ്റി ജനങ്ങളെ പിഴിഞ്ഞ് കൊള്ള ലാഭം ഉണ്ടാകുന്ന കമ്പനികള്‍ക്ക് ഓശാന പാടുകയാണ് മാറി മാറി വരുന്ന സര്‍ക്കാര്‍.




No comments:
Post a Comment