വര്‍ക്കീസ്.: മലയാളിക്കതൊരു പുത്തന്‍ അനുഭവമായിരുന്നു. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എന്തും.ഭംഗിയായി ഷെല്‍ഫില്‍ അടുക്കി വെച്ച് ഇവര്‍ മാടി വിളിച്ചത് മലയാളി കുടുംബത്തെ ഒന്നടങ്കമാണ്.തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള മിക്കവാറും കണ്ണായ സ്ഥലത്ത് വര്‍ക്കീസ് സൂപ്പര്‍ മാര്‍ക്കറ്റ് ഉണ്ടായിരുന്നു.
കഴിഞ്ഞ ഒന്നര വര്ഷമായിവര്ക്കീസ് ഷോറൂമുകള്‍ മുഴുവന്‍ ഷട്ടറുകള്‍ ഉയര്‍ത്താതെ ആളനക്കമില്ലാതെ കിടക്കുന്നു. ചില ഷോറൂമുകള്‍ ചെറുകിട കച്ചവടക്കാര്‍ വാങ്ങിയിരുകുന്നു.
എളിയ നിലയില്‍ നിന്നു തന്നെയായിരുന്നു വര്‍ക്കീസിന്റെയും തുടക്കം. പരമ്പരാഗത പലചരക്ക് കടകളില്‍ നിന്ന് ജനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റെന്ന എല്ലാ നിത്യോപയോഗ സാധനങ്ങളും ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ കിട്ടുന്ന, ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ സൗകര്യമുള്ള സ്ഥലത്തേക്ക് പോകുമെന്ന് മുന്‍കൂട്ടി കണ്ടണ്ടറിഞ്ഞ ഇട്ടിച്ചന് എന്ന സംരംഭകന് വര്‍ക്കീസിന് തുടക്കമിടുകയായിരുന്നു.
ഒരു കുടുംബ ബിസിനസിന്റെ ഈടുറ്റ അടിത്തറയില്‍ നിന്നായിരുന്നു വര്‍ക്കീസ് വളര്‍ച്ചയും.. വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട്ടൈം ജോലി അവസരം നല്കി കുറഞ്ഞ വേതനത്തിന് ജീവനക്കാരെ കണ്ടെത്താനും സ്ഥിര ജീവനക്കാര്‍ക്ക് പരിശീലനവും മറ്റും നല്കി മികച്ച ഉപഭോക്തൃസേവനം ഉറപ്പാക്കുന്നതിനുമെല്ലാം ഇവര്‍ക്ക് സാധിച്ചു.
പ്രതിവര്‍ഷം ശരാശരി 12 പുതിയ സ്റ്റോറുകള്‍ എന്ന നിലയിലായിരുന്നു വര്‍ക്കീസിന്റെ വളര്‍ച്ച. 2004ല്‍ വി മാര്‍ട്ട് എന്ന സ്റ്റോറിലൂടെ തരംഗം സൃഷ്ടിച്ച വര്‍ക്കീസ് പിന്നീട് അതിവേഗത്തിലാണ് പുതിയ സ്റ്റോറുകള്‍ തുറന്ന് മുന്നേറിയത്. 2009-2010കാലഘട്ടമായപ്പോള്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലായി 50ലേറെ സ്റ്റോറുകളായി. 100 സ്റ്റോറുകള്‍ എന്ന നാഴികകല്ല് താണ്ടാനുള്ള വ്യഗ്രതയായിരുന്നു ഗ്രൂപ്പിന്.11,150 കോടി രൂപയിലേറെ വിറ്റുവരവ് നേടിയ ഗ്രൂപ്പ് വികസന പദ്ധതികള്‍ തന്നെ ആവിഷ്കരിച്ച് മുന്നേറി.
ആരും നിനച്ചിരിക്കാത്ത സമയത്താണ് തകര്‍ച്ച ആരഭിച്ചത്.അതിവേഗത്തിലുള്ള വിപുലികരണ പദ്ധതികള്‍,വേണ്ടത്ര പ്ലാനിംഗ് ഇല്ലാതെഉള്ള വിപുലീകരണം,ഉയര്‍ന്ന വാടകക് എടുത്ത് ഷോപ്പുകള്‍,നഷ്ടത്തിലായ പുതിയ ഷോപ്പുകള്പ്രൊഫഷണല്ലുകളുടെയ് കൊഴിഞ്ഞുപോക്ക്,കുടുബ ബിസിനസിറ്റെ പരാജയം.
ആരും നിനച്ചിരിക്കാത്ത സമയത്താണ് തകര്‍ച്ച ആരഭിച്ചത്.അതിവേഗത്തിലുള്ള വിപുലികരണ പദ്ധതികള്‍,വേണ്ടത്ര പ്ലാനിംഗ് ഇല്ലാതെഉള്ള വിപുലീകരണം,ഉയര്‍ന്ന വാടകക് എടുത്ത് ഷോപ്പുകള്‍,നഷ്ടത്തിലായ പുതിയ ഷോപ്പുകള്പ്രൊഫഷണല്ലുകളുടെയ് കൊഴിഞ്ഞുപോക്ക്,കുടുബ ബിസിനസിറ്റെ പരാജയം.
Retail International standard of Averge stock loss is 3% എന്നിരിയ്ക്കെ വര്‍ക്കീസ് ഷോറൂമുകള്‍ 6% ആയിരുന്നു സ്റ്റോക്ക് ലോസ്. റീറ്റെയ്ല്‍ ബിസിനസിന്റെ നട്ടെല്ലായ അണിയപ്രവര്ത്തനങ്ങലായ,പര്ച്ചയ്സ്,സപ്ലൈചെയിന്‍,ബ്രാണ്ടിംഗ്,,സ്റ്റോക്ക്മാനേജ്മെന്റ്,ഫിനാന്‍സ് മാനേജ്മെന്റ്തുടങ്ങിയവശക്തിപ്പെടുത്താന് ശ്രമിക്കാതെ സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രദ്ധയൂന്നിയതും ആ മേഖലയില്‍ ഫണ്ട്വിനിയോഗിച്ചതുമാണ്വര്ക്കീസിന്റെ തളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.
എല്ലാ ഉല്‍പ്പന്നങ്ങളും കിട്ടുന്ന കടയെന്ന തലത്തില്‍ നിന്ന് അവിടെയൊന്നുമില്ലെന്ന് ഉപഭോക്താവ് പറയുന്ന തലത്തിലേക്ക് വര്‍ക്കീസ് പതിക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ വര്‍ക്കീസ് തിരിച്ചുവരവിനുള്ള പാതയിലാണ്..
അബുദാബി ആസ്ഥാനമായഉള്ള ഒരു പ്രവാസി മലയാളിയുടെ ബിസിനസ് ഗ്രൂപ്പ് വര്‍ക്കീസ് വാങ്ങാനായി ചര്‍ച്ച നടത്തുന്നു.ഇതിനു മുന്‍പ് റിലയന്‍സ്,ബിര്‍ളയുടെ മോര് ബ്രാണ്ടും,ബോട്സ്വാനയില്ലേ പ്രവാസി ബിസിനസ് കാരനായ രാമചന്ദ്രന്റെയ് ചോപ്പീസ് ബ്രാണ്ടും വര്‍ക്കീസ് വാങ്ങുനതിനായിശ്രമം നടത്തിയിരുന്നു.
എന്നാല്‍ റീറ്റെയ്ല്‍ ബിസിനസ് രംഗത്ത് ഏറെ തിരിച്ചടികള്‍ നേരിട വര്ക്കീസ്സാരഥികള്ക്. വര്‍ക്കീസ് വില്കാതേ തിരിച്ചു കൊണ്ടുവരാനുള്ള സാധ്യതകളും ഉണ്ട്.കേരളത്തിലെ ആദ്യത്തെ വിജയകരമായ റീറ്റെയ്ല്‍ ചെയിന്‍ വര്‍ക്കീസ് തിരിച്ചു വരട്ടെയെന്ന് നമ്മുക്ക് ആശിക്കാം.




അബുടാബിക്കാരനെ തന്നെ എല്പ്പിക്കലാണ് നല്ലത്.
ReplyDeleteഎല്ലാ സാധനങ്ങളും കിട്ടിയിരുന്ന വര്‍ക്കീസില്‍ പിന്നെ പിന്നെ ചോദിക്കുന്ന സാധനങ്ങള്‍ ഇല്ലാതെ വരികയും ഏതെങ്കിലും ഒരു ബ്രാന്‍ഡ് മാത്രം കിട്ടുകയും ചെയ്തപ്പഴേ സൂചനകള്‍ കിട്ടിത്തുടങ്ങിയിരുന്നു. പിന്നീട് ഓരോന്നായ് പൂട്ടിത്തുടങ്ങി ഇപ്പൊ പൂര്‍ണ്ണമായ് തകര്‍ച്ച. എന്തായാലും കഷ്ടമായിപ്പോയി.
ReplyDeleteithu vere evideyo kanda pole thonni. copy aano
ReplyDeleteഇതൊരു ബിസിനസ്സ് ഇന്‍ഫോര്‍മേഷന്‍ ഷെയര്‍ ബ്ലോഗ് മാത്രമാണ്...........
ReplyDelete