Wednesday, May 2, 2012

മലയാളിയുടെ സ്വര്‍ണ വില ഉയരുന്നു..........


മലയാളിക്കു സ്വര്‍ണം അവരുടെ ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. സ്വര്‍ണം നമ്മെ സംബന്ധിച്ചിടത്തോളം വെറും ആഭരണമല്ല. അത് ഇല്ലായ്മയില്‍ ഉപയോഗിക്കാനുള്ള കരുതല്‍ ധനമാണ്.പെണ്‍മക്കള ഉള്ള ഓരോ കുടുംബതിനും സ്വര്‍ണം ഒഴിച്ചുകുടാനാവാത്ത നിഷേപമായി മാറുന്നു.

എന്നാല്‍സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന കേരളത്തിലെ ജനങ്ങളോടു വിവേചന പരമായ നയമാണ് നമ്മുടെ ഭരണകൂടം ചെയ്യുനത്.ഇന്ത്യയില്‍ മറ്റെല്ലാ സംസ്ഥാനങ്ങളും സ്വര്‍ണാഭരണങ്ങള്‍ക്ക് ഒരു ശതമാനം നികുതി ചുമത്തുന്പോള്‍ കേരളത്തില്‍ മാത്രം അഞ്ച് ശതമാനമാണു നികുതി. അയല്‍ സംസ്ഥാനങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും നിരക്ക് ഒരു ശതമാനമായി തുടരുന്നു. സ്വര്‍ണവില കൂടുന്നതനുസരിച്ചു   സംസ്ഥാനത്തിനു കൂടുതല്‍ നികുതി ലഭിക്കുന്നുണ്ടെന്നിരിക്കെ കേരള ജനതയുടെ നിക്ഷേപ സ്വഭാവത്തെ ചൂഷണം ചെയ്‌യുന്നത് ന്യായമല്ല

ഇതു സംസ്ഥാനങ്ങള്‍ തമിലുള്ളകള്ളക്കടത്തിനെ പ്രോല്‍സാഹിപ്പിക്കുമെന്ന ദോഷവുമുണ്ട്..സംസ്ഥാനങ്ങള്‍ തമ്മില്‍ നിരക്കില്‍ അന്തരം ഉണ്ടാവുന്പോള്‍ നിരക്ക് കുറഞ്ഞ അയല്‍ സംസ്ഥാനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത് സ്വാഭാവികമാണ്.

മലയാളി സമൂഹത്തില്‍  ഭുരിഭാഗവും   സ്വര്‍ണംവാങ്ങിക്കൊണ്ടു വരുന്നതും,വാങ്ങി കൂടുന്നുതും പ്രവാസികളാണ് എന്നാല്‍ ഇവരുടെ വയറ്റത്തടിച്ചു കൊണ്ടാണ് കസ്റ്റംസ് നിയമങ്ങള്‍ പ്രാവര്ത്തികമാക്കുനത്

20,000 രൂപക്ക്‌ മുകളില്‍ വിലയുള്ള സ്വര്‍ണം ധരിച്ചെത്തുന്ന സ്‌ത്രീകളില്‍ നിന്നും 10,000 രൂപയ്‌ക്കുമേല്‍ വിലയുള്ള ആഭരണം ധരിച്ചത്തെന്നു പുരുഷന്‍മാരില്‍ നിന്നും നികുതി ഈടാക്കാമെന്ന പഴയ നിയമമാണ്‌ യാത്രക്കാരെ പിഴിയാന്‍ കസ്റ്റംസ്‌ അധികൃതര്‍ എടുത്ത്‌ തന്നിഷ്‌ടം പോലെ പ്രയോഗിക്കുന്നത്‌. സ്വര്‍ണവില പവന്‌ 22,000 രൂപയുടെ അടുത്തഇള്ളപ്പോള്‍ നികുതി പിരികാനാണോ ബുദ്ധിമുട്ട്?. രാജ്യത്തെ എല്ലാം വിമാനത്താവളങ്ങളിലും
ഈ നിയമം ബാധകമാണെങ്കിലും പ്രവാസി മലയാളികളായ യാത്രക്കാര്‍ ഏറ്റവും കൂടുതലെത്തുന്ന നെടുമ്പാശേരി വിമാനത്താവളത്തിലാണ്‌ പിഴിയല്‍ കൂടുതല്‍.
   
പെട്രോളിയം ഉല്‍പന്നങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്‌യപ്പെടുന്നത് സ്വര്‍ണമാണ്. ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ കസ്റ്റംസ് തീരുവ കൂടാതെ രൂപയുടെ മൂല്യശോഷണം മൂലം സ്വര്‍ണ ഇറക്കുമതിക്ക് ചെലവേറും. ഇതുകൂടി കണക്കിലെടുക്കുന്പോള്‍ സ്വര്‍ണ വില വീണ്ടും ഉയരരാനാണ് സാദ്യത.

ഒാഹരി വിപണിയിലെ തകര്‍ച്ചയും നിക്ഷേപങ്ങള്‍ സ്വര്‍ണത്തിലേക്ക് മാറ്റാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. റിയല്‍എസ്റ്റേറ്റ്‌ നിക്ഷേപം നടത്തുന്നത് മുന്പൊക്കെ ആകര്‍ഷകമായിരുന്നുവെങ്കിലും ഇപ്പോള്‍ സ്വര്‍ണത്തിനാണ് മുന്‍തൂക്കം

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണ പണയ വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തയത് മറ്റൊരു തരത്തില്‍ മലയാളിയെ ഭാധികുന്നു, ഇത്രയും ലളിതമായ വായ്പ സാവകര്യം,100% വരെ വായ്പ തുടങ്ങി നിരവധി പരസ്യവാചകങ്ങള്‍ നമ്മെ സ്വര്‍ണ വായ്പയിലേക്ക് ആകര്‍ഷിച്ചിരുന്നു.

എന്നാല്‍ പുതിയ റിസര്‍വ് ബാങ്ക് നിര്‍ദേശ പ്രകാരം
സ്വര്‍ണ കട്ടികള്‍, നാണയങ്ങള്‍ എന്നിവ പണയമായി സ്വീകരിച്ച് വായ്പ നല്‍കരുതെന്ന് സ്വര്‍ണ ബിസിനസ് നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരിക്കുകയാണ്. സ്വര്‍ണ ബിസിനസ് നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളെ (എന്‍.ബി.എഫ്.സി) നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളാണിവ.
എന്‍.ബി.എഫ്.സികള്‍ സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 60 ശതമാനത്തിലധികം തുക വായ്പ നല്‍കരുതെന്നും റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നു. നിലവില്‍ പല ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ വിലയുടെ 70  മുതല്‍ ൧൦൦%ശതമാനത്തിലധികം വായ്പ നല്‍കുന്നുണ്ട്. കൂടുതല്‍ തുക വായ്പ നല്‍കുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു.
എന്‍.ബി.എഫ്.സികള്‍ വേഗത്തില്‍ സ്വര്‍ണ പണയ ബിസിനസ് വിപുലൂകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കേരളത്തിലെ പ്രമുഖ എന്‍.ബി.എഫ്. സി സ്ഥാപനങ്ങളായ മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, കൊശമറ്റം ഫിനാന്‍സ് എന്നിവയ്ക്ക് റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ തിരിച്ചടിയാകും. റിസര്‍വ് ബാങ്കന്റെ നിര്‍ദേശം വന്നപ്പോഴേക്കും ഓഹരി വിപണിയില്‍ മണപ്പുറം ഫൈനാന്‍സിനും മുത്തൂറ്റ് ഫൈനാന്‍സിനും നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്.അതുപോലെ ചെറുകിട സ്വര്‍ണ പണയ ബിസിനസ് ചെയ്യുന്ന കമ്പനികളുടെ ഭാവിയും ശോഭനമല്ല

1 comment:

  1. സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. പവന്‌ ആഭ്യന്തര വിപണിയില്‍ ഇതുവരെ രേഖപ്പെടുത്തിയിരുന്ന റെക്കോഡ്‌ വിലയായ 21,760 രൂപ ഇന്ന്‌ മറികടന്നു. പവന്‌ 80 രൂപ ഉയര്‍ന്ന്‌ 21,840 രൂപയാണ്‌ ഇന്നത്തെ വില. ഗ്രാമിന്‌ 10 രൂപ ഉയര്‍ന്ന്‌ 2,730 രൂപയായി.

    ReplyDelete