Sunday, December 20, 2009

നാട്ടിലൊരു ബിസിനസ്-2

നാട്ടിലൊരു ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു ഗള്‍ഫ് മലയാളിയാണൊ നിങ്ങള്‍. തൃശ്ശൂരിലെ പ്രശസത്മായ ഫോസ്റ്റര്‍ ഗ്രൂപ്പിന്റെ CEO പറയൂന്നതു കേള്‍ക്കു.





ഗള്‍ഫില്‍ നിന്ന്‌ മടങ്ങിവരുന്നവര്‍ നിര്‍മാണ വ്യവസായ രംഗത്തേക്ക്‌ കടക്കാതിരിക്കുന്നതാണ്‌ നല്ലത്‌ എന്നാണ്‌ 30 വര്‍ഷക്കാലം ഗള്‍ഫ്‌ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചശേഷം നാട്ടില്‍ ബിസിനസ്‌ തുടങ്ങിയ എന്റെ അഭിപ്രായം. സേവന മേഖല ഏറ്റവും ഉചിതമാണ്‌. ഗള്‍ഫില്‍ നിന്ന്‌ മടങ്ങുന്നവരില്‍ ചുരുങ്ങിയ മുതല്‍മുടക്കിന്‌ ശേഷിയുള്ള, പെട്ടെന്ന്‌ ആദായം അത്യാവശ്യമായ സാധാരണക്കാരായവര്‍ക്ക്‌ സഹകരണ അടിസ്ഥാനത്തില്‍ സേവന മേഖലയില്‍ മൈക്രോ സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്‌.

അതായത്‌ വിവിധ സ്ഥലങ്ങളിലെ ആളുകള്‍ ഒത്തുകൂടി ഒരേ ബ്രാന്‍ഡ്‌ നെയിമില്‍ അവരവരുടെ സ്ഥലങ്ങളില്‍ ചെറിയ ഷോപ്പുകള്‍, കംഫര്‍ട്ട്‌ സ്റ്റേഷനുകള്‍, നാനോ കാര്‍ ഉപയോഗിച്ചുള്ള ടാക്‌സി സര്‍വീസുകള്‍ (ഓട്ടോറിക്ഷയ്‌ക്ക്‌ പകരം) തുടങ്ങിയവ പരിഗണിക്കാവുന്നതാണ്‌. തരിശുനിലങ്ങള്‍ പാട്ടത്തിനെടുത്ത്‌ കൃഷിചെയ്യാം. ജനങ്ങള്‍ക്ക്‌ ആവശ്യമായ വിവിധ സേവനങ്ങള്‍ (ബില്ലടയ്‌ക്കല്‍, വീടിന്റെ അറ്റകുറ്റപ്പണികള്‍, ഇലക്‌ട്രിക്കല്‍ ജോലികള്‍... തുടങ്ങിയവ) നിര്‍വഹിക്കാനാവശ്യമായവരെ എത്തിച്ചുകൊടുക്കുന്ന ഏജന്‍സി തുടങ്ങാം. സഹകരണ അടിസ്ഥാനത്തിലാണ്‌ തുടങ്ങുന്നത്‌ എങ്കില്‍ ഇത്തരം സംരംഭം എവിടെ തുടങ്ങിയാലും അതെല്ലാം ഒരേ പേരിലായിരിക്കണം.

തുടക്കത്തില്‍ ചിലപ്പോള്‍ പല പ്രശ്‌നങ്ങളും നേരിട്ടേക്കാം. എന്നാല്‍ പ്രശ്‌നമില്ലാത്ത ഒന്നുമില്ല എന്ന കാര്യം മറക്കരുത്‌. ബിസിനസ്‌ തുടങ്ങുന്നവര്‍ക്ക്‌ മാത്രമായി കേരളത്തില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന്‌ എനിക്ക്‌ തോന്നുന്നില്ല.


പി.എം മെഹബുബ്‌, സി.ഇ.ഒ ഫോസ്റ്റര്‍ ഗ്രൂപ്പ്‌, തൃശൂര്‍
Source :Dhanam Magazine

Sunday, December 13, 2009

നാട്ടില്‍ സംരംഭം തുടങ്ങിയ ഗള്‍ഫ്‌ മലയാളികളുടെ മാര്‍ഗനിര്‍ദേശങ്ങള്‍

ഞാന്‍ 40 വര്‍ഷത്തോളം ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ബിസിനസ്‌ ചെയ്‌തിട്ടുള്ളയാളാണ്‌. ബിസിനസ്‌ ചെയ്യാന്‍ ഉചിതമായ സാഹചര്യമാണ്‌ കേരളത്തിലുള്ളത്‌ എന്നാണ്‌ എന്റെ അഭിപ്രായം. 10 വര്‍ഷത്തോളം കേരളത്തില്‍ വിവിധ ബിസിനസുകള്‍ ചെയ്‌ത്‌ പരാജയപ്പെട്ട ആളാണ്‌ ഞാന്‍. പരാജയത്തിനു കാരണം ഒരിക്കലും ബിസിനസിന്‌ കേരളം പറ്റാത്തതുകൊണ്ടല്ല. ഞാന്‍ തുടങ്ങിയ ബിസിനസ്‌ ആശയങ്ങള്‍ വളരെ നേരത്തെ ആയിപ്പോയതാണ്‌ കാരണം.

ഓട്ടോമൊബീല്‍ ഷോറൂം, വേസ്റ്റ്‌ മാനേജ്‌മെന്റ്‌ സര്‍വീസ്‌, സൂപ്പര്‍ മാര്‍ക്കറ്റ്‌, കുറിയര്‍ സര്‍വീസ്‌ തുടങ്ങിയവയാണ്‌ ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തുടങ്ങിയത്‌. ഈ ബിസിനസില്‍ പലതിന്റെയും തുടക്കക്കാരനായിരുന്നു ഞാന്‍. പക്ഷേ അവ വളരെ നേരത്തെ തുടങ്ങിയതുകൊണ്ട്‌ അവയൊന്നും എനിക്ക്‌ വിജയിപ്പിക്കാനായില്ല. എങ്കിലും പരാജയങ്ങളില്‍ നിന്ന്‌ ഞാന്‍ ഏറെ പാഠങ്ങള്‍ പഠിച്ചു. വിദേശത്തുനിന്ന്‌ മടങ്ങിയെത്തിയവര്‍ തുടങ്ങുന്ന ബിസിനസില്‍ വിജയിക്കുന്നവരും പരാജയപ്പെടുന്നവരുമുണ്ട്‌. വ്യക്തിപരമായ കഴിവുകേടു മൂലമാണ്‌ പല സംരംഭങ്ങളും പരാജയപ്പെടുന്നത്‌ എന്നാണ്‌ എന്റെ അഭിപ്രായം.

ബിസിനസ്‌ തുടങ്ങാന്‍ ആദ്യം ഇവിടത്തെ സാഹചര്യങ്ങളുമായി നന്നായി ഇണങ്ങണം. തുടങ്ങാന്‍ പോകുന്ന ബിസിനസിനെക്കുറിച്ച്‌ നന്നായി പഠിച്ചശേഷമേ തുടങ്ങാവൂ. സമാന ബിസിനസില്‍ വിജയികളായുള്ളവരെ കണ്ടെത്തി അവരുമായി ചര്‍ച്ച ചെയ്‌തിരിക്കണം. ജോലിക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. മാനേജര്‍ കേഡറില്‍ വിദേശത്തുനിന്ന്‌ തിരിച്ചെത്തിയവരെ നിയമിച്ചാല്‍ വിജയ സാധ്യത കൂടും. ഇക്കാര്യത്തില്‍ തദ്ദേശീയരുടെ എണ്ണം എത്രമാത്രം കുറയ്‌ക്കുന്നോ അത്രയും വിജയ സാധ്യത കൂടും. 10 മണിക്കാണ്‌ കമ്പനി പ്രവര്‍ത്തിക്കുന്നതെങ്കില്‍ 9.30 നേ നിങ്ങള്‍ എത്തിയിരിക്കണം. 10 പേരെ ജോലിക്ക്‌ വേണ്ട സ്ഥാനത്ത്‌ അഞ്ച്‌ പേരെ നിയമിച്ച്‌ അവരില്‍ നിന്ന്‌ 10 പേരുടെ ഉല്‍പ്പാദനക്ഷമത ഉറപ്പാക്കുക. ഇവര്‍ക്ക്‌ 10 പേര്‍ക്കുള്ള ശമ്പളവും നല്‍കണം. എപ്പോഴും ജോലിക്കാരെ കര്‍മനിരതരാക്കിക്കൊണ്ടിരിക്കണം. ഒരിക്കലും അവരെ സ്വതന്ത്രരായി വിടരുത്‌. വിട്ടാല്‍ അവര്‍ മടിയന്മാരായിത്തീരും.
ഭാര്യയെയും പ്രാപ്‌തരായ മക്കളെയും കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളി ആക്കിയിരിക്കണം. നമ്മുടെ മഹാമനസ്‌കത മൂലം ജീവനക്കാരെ സാമ്പത്തികമായി സഹായിക്കണമെന്ന്‌ തോന്നുകയാണ്‌ എങ്കില്‍ ഒരിക്കലും അത്‌ പരസ്യമായി ചെയ്യരുത്‌. അങ്ങനെ ചെയ്‌താല്‍ അത്തരം സഹായങ്ങള്‍ ലഭിക്കുക എന്നത്‌ തന്റെ അവകാശമാണ്‌ എന്ന്‌ അവര്‍ക്ക്‌ തോന്നും. തൊഴിലാളികളെ കൈകാര്യം ചെയ്യുന്നതിലെ ഉടമകളുടെ പിഴവുകളാണ്‌ പലപ്പോഴും തൊഴില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്‌.


ഗില്‍ബര്‍ട്ട്‌ കെര്‍ണോളി, സി.ഇ.ഒ, മാസ്റ്റര്‍ മോട്ടോഴ്‌സ്‌, കൊച്ചി
Source:Dhanam Magazine

Saturday, December 5, 2009

നാട്ടിലൊരു ബിസിനസ്സ്

കഴിഞ്ഞ ഒരു വര്‍ഷകാലമായി നമ്മെ പിടികൂടിയിരുന്ന സാമ്പത്തിക മാന്ദ്യം എന്ന ഭൂതം അതിന്റ്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നു.ദുബായ് വേള്‍ഡ് ഗ്രൂപ്പീന്റെ 2600 കോടി ഡോളറിന്റെ കടബാധ്യത പ്രഖ്യാപനം ഈ തകര്‍ച്ചക്കു ആക്കം കുട്ടുന്നു.ഒരു കോടിയോളം മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്,ഇതില്‍ 30 ശതമാനതോളം ആളുകള്‍ മടങ്ങി പോകേണ്ടി വരുമെന്നായിരുന്നു മാന്ദ്യകാലത്തിന്റെ ആരംഭകാലത്ത് വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍, എന്നാല്‍ ഏകദേശം അഞ്ചു ലക്ഷത്തോളം പേര്‍ നാട്ടിലേക്ക് തിരിച്ചുവന്നതായാണ് ഗവര്‍മ്മെന്റ് വിശദീകരണം.


വിവിധ ലോകരാജ്യങ്ങളലെ ഓഹരി വിപണിയിലെ മുന്നേറ്റവും സാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള പാക്കേജുകളുടെ പിന്‍‌മാറ്റവും സൂചിപ്പിക്കുന്നത് നമ്മള്‍ മാന്ദ്യകാലഘട്ടചക്രത്തിന്റെ അവസാനനാളുകളില്‍ എന്നാണ്ണ്.



എന്നാല്‍ തിരിച്ചുപോക്കിനെകുറിച്ചാലോച്ചിക്കുന്ന ഓരൊ പ്രവാസിക്കും പ്രായോഗികമായി ചെയ്യാന്‍ കഴിയുന്നതും വിജയിക്കാന്‍ സാദ്ധ്യതയുമുള്ള ചില ബിസിനസ്സ് ചിന്ത കളാണ് ഞാനിവിടെ പങ്കിടുന്നത്.



ഈ അവസരത്തില്‍ ഞാന്‍ നിര്‍ദ്ദേശ്ശിക്കുന്നത് Distribution Business നെ കുറിച്ചാണ്,ഉല്പാദനമേഘലയില്‍ കേന്ദ്രീകരികുന്നതിനെക്കാള്‍ കേരളം പോലെയുള്ള ഉപാഭോഗ സംസ്ക്കാരം നിലവിലുള്ള സ്ഥലത്ത് എറ്റവും ചെറിയ Investment(approxi:1laks രൂപ ചിലവില്‍)ല്‍ ചെയ്യാവുന്ന ഒന്നാണ് Distribution Business.



കേരളത്തിലെ ഏറ്റവും ദൌര്‍‌ലഭ്യവും അതേ സമയത്ത് High demand ഉം ഉളള product ആണ് പാല്‍,പ്രത്യേകിച്ച് തെക്കന്‍ കേരളത്തില്‍ മില്‍മ പോലുംഅന്യസംസ്ഥാനങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇത്തരമൊരവസരത്തില്‍ അന്യസംസ്ഥാനത്തുനിന്നു വരുന്ന നല്ലൊരു പാല്‍കമ്പനിയുടെ Milk distribution നിങ്ങളുടെ ഏരിയായില്‍ ലഭിക്കാന്‍ ശ്രമിക്കുക. 1 രൂപ മുതല്‍ 2 രൂപവരെ മാര്‍ജിനില്‍ വില്‍ക്കുന്ന ഓരോപാക്കറ്റും അതിരാവിലെയും അവശ്യസമയത്തും നിങ്ങളുടെ കസ്റ്റ്മേര്‍സിന്റെ അടുത്തെത്തിച്ചുകൊടുക്കേണ്ടി വരും. Advance deposit ( 50000 RS)യും ഒരു മോട്ടോര്‍ സൈക്കിളും ഒരു സഹായികൂടിയുണ്ടെങ്കില്‍ ഈ ബിസിനസ്സ് നിങ്ങള്‍ക്കു തുടങ്ങാം.


ആരോഗ്യ, ശക്തി, വിജയ, കേയെസ്സ്, ടേസ്റ്റ് മീ, പെന്റാ തുടങ്ങി 57ഓളം കമ്പനികള്‍ക്ക് കേരളത്തില്‍ വിപണിയുണ്ട്.ഇതില്‍ 52ഓള കമ്പനികള്‍ സംസ്ഥാനത്തിനു പുറത്തുനിന്നാണ്, സംസ്ഥാനത്തു പ്രതിദിനം വിതരണം ചെയ്യുന്ന 14 ലക്ഷം ലിറ്റര്‍ പാലില്‍ 11 ലക്ഷം മില്‍മയുടെ വിഹിതമാണ്. ഒരു ലക്ഷത്തോളം കേരള ബ്രാന്‍ഡുകളും ശേഷിച്ച രണ്ടുലക്ഷം പായ്ക്കറ്റുകള്‍ തമിഴ്നാട് കമ്പനികളുടേതുമാണ് ഏജന്‍സി എടുക്കന്നതിനുമുന്‍പ് തന്നെ പാലിന്റെ ഗുണനിലവാരം, കമ്പനിയുടെ മുന്‍‌കാല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അന്വാഷിച്ചറിയുന്നത് ആവശ്യമാണ്.


ഹോട്ടല്‍, ബേക്കറികള്‍, ഐസ്സ്‌ക്രീം പാര്‍ലറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയവയാണ് പ്രധാന കസ്റ്റമേര്‍സ്സ്. പാല്‍ ദൌര്‍ബല്യം നേരിടുന്നതിനാല്‍ ഓര്‍ഡറുകള്‍ക്ക് ക്ഷാമമുണ്ടാകില്ല.

profesional Distributors ന്റെ അഭാവവും ക്ഷാമവും പാല്‍‌കമ്പനികള്‍ നേരിടേണ്ടുന്ന problems ആണ്.