ഞാന്‍ 40 വര്‍ഷത്തോളം ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ബിസിനസ് ചെയ്‌തിട്ടുള്ളയാളാണ്. ബിസിനസ് ചെയ്യാന്‍ ഉചിതമായ സാഹചര്യമാണ് കേരളത്തിലുള്ളത് എന്നാണ് എന്റെ അഭിപ്രായം. 10 വര്‍ഷത്തോളം കേരളത്തില്‍ വിവിധ ബിസിനസുകള്‍ ചെയ്‌ത് പരാജയപ്പെട്ട ആളാണ് ഞാന്‍. പരാജയത്തിനു കാരണം ഒരിക്കലും ബിസിനസിന് കേരളം പറ്റാത്തതുകൊണ്ടല്ല. ഞാന്‍ തുടങ്ങിയ ബിസിനസ് ആശയങ്ങള്‍ വളരെ നേരത്തെ ആയിപ്പോയതാണ് കാരണം.
ഓട്ടോമൊബീല്‍ ഷോറൂം, വേസ്റ്റ് മാനേജ്‌മെന്റ് സര്‍വീസ്, സൂപ്പര്‍ മാര്‍ക്കറ്റ്, കുറിയര്‍ സര്‍വീസ് തുടങ്ങിയവയാണ് ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയത്. ഈ ബിസിനസില്‍ പലതിന്റെയും തുടക്കക്കാരനായിരുന്നു ഞാന്‍. പക്ഷേ അവ വളരെ നേരത്തെ തുടങ്ങിയതുകൊണ്ട് അവയൊന്നും എനിക്ക് വിജയിപ്പിക്കാനായില്ല. എങ്കിലും പരാജയങ്ങളില്‍ നിന്ന് ഞാന്‍ ഏറെ പാഠങ്ങള്‍ പഠിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തിയവര്‍ തുടങ്ങുന്ന ബിസിനസില്‍ വിജയിക്കുന്നവരും പരാജയപ്പെടുന്നവരുമുണ്ട്. വ്യക്തിപരമായ കഴിവുകേടു മൂലമാണ് പല സംരംഭങ്ങളും പരാജയപ്പെടുന്നത് എന്നാണ് എന്റെ അഭിപ്രായം.
ബിസിനസ് തുടങ്ങാന്‍ ആദ്യം ഇവിടത്തെ സാഹചര്യങ്ങളുമായി നന്നായി ഇണങ്ങണം. തുടങ്ങാന്‍ പോകുന്ന ബിസിനസിനെക്കുറിച്ച് നന്നായി പഠിച്ചശേഷമേ തുടങ്ങാവൂ. സമാന ബിസിനസില്‍ വിജയികളായുള്ളവരെ കണ്ടെത്തി അവരുമായി ചര്‍ച്ച ചെയ്‌തിരിക്കണം. ജോലിക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. മാനേജര്‍ കേഡറില്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയവരെ നിയമിച്ചാല്‍ വിജയ സാധ്യത കൂടും. ഇക്കാര്യത്തില്‍ തദ്ദേശീയരുടെ എണ്ണം എത്രമാത്രം കുറയ്‌ക്കുന്നോ അത്രയും വിജയ സാധ്യത കൂടും. 10 മണിക്കാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെങ്കില്‍ 9.30 നേ നിങ്ങള്‍ എത്തിയിരിക്കണം. 10 പേരെ ജോലിക്ക് വേണ്ട സ്ഥാനത്ത് അഞ്ച് പേരെ നിയമിച്ച് അവരില്‍ നിന്ന് 10 പേരുടെ ഉല്‍പ്പാദനക്ഷമത ഉറപ്പാക്കുക. ഇവര്‍ക്ക് 10 പേര്‍ക്കുള്ള ശമ്പളവും നല്‍കണം. എപ്പോഴും ജോലിക്കാരെ കര്‍മനിരതരാക്കിക്കൊണ്ടിരിക്കണം. ഒരിക്കലും അവരെ സ്വതന്ത്രരായി വിടരുത്. വിട്ടാല്‍ അവര്‍ മടിയന്മാരായിത്തീരും.
ഭാര്യയെയും പ്രാപ്‌തരായ മക്കളെയും കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളി ആക്കിയിരിക്കണം. നമ്മുടെ മഹാമനസ്‌കത മൂലം ജീവനക്കാരെ സാമ്പത്തികമായി സഹായിക്കണമെന്ന് തോന്നുകയാണ് എങ്കില്‍ ഒരിക്കലും അത് പരസ്യമായി ചെയ്യരുത്. അങ്ങനെ ചെയ്‌താല്‍ അത്തരം സഹായങ്ങള്‍ ലഭിക്കുക എന്നത് തന്റെ അവകാശമാണ് എന്ന് അവര്‍ക്ക് തോന്നും. തൊഴിലാളികളെ കൈകാര്യം ചെയ്യുന്നതിലെ ഉടമകളുടെ പിഴവുകളാണ് പലപ്പോഴും തൊഴില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.
ഗില്‍ബര്‍ട്ട് കെര്‍ണോളി, സി.ഇ.ഒ, മാസ്റ്റര്‍ മോട്ടോഴ്‌സ്, കൊച്ചി
Source:Dhanam Magazine
Subscribe to:
Post Comments (Atom)



No comments:
Post a Comment