Friday, May 11, 2012

ജോണി വാക്കര്‍ വിസ്കി



ജോണി വാക്കര്‍ വിസ്കിയുടെ ലോകത്തുള്ള ആരാധകരെ വിഷമിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ വെബ്സൈറ്റഇലും,ചില മാധ്യമങ്ങളിലൂടെ ലോകത്ത് പ്രചരിക്കുന്നത്. ജോണി വാക്കര്‍ വിസ്കി ബ്രാന്‍ഡില്‍ ഏറ്റവും അധികം വില്‍പ്പന നടക്കുന്ന.Johny Walker Red label & Johny walker Black label എന്നിവയുടെ ഉല്പാദനംനിര്ത്തുന്നു.
അതല്ല ജോണി വാക്കര്‍ മദ്യം ഉല്പാദനം  തന്നെ നിര്‍ത്തി, കമ്പനി പൂട്ടാന്‍ പോകുന്നുവെന്നാണ് പ്രചരിക്കുന്ന  മറ്റൊരു വാര്‍ത്ത.

ഡിയാഗിയോ പ്രസ്‌ റിലീസ്പ്രകാരം കമ്പനി അടച്ചിടില്ല എന്നും,Kilmarnock ഉള്ള 192 വര്ഷം പഴക്കമുള്ള ഡിസ്റ്റിലറി അടച്ചുപൂട്ടി സ്കോട്ട്‌ലന്‍റിലെ തന്നെ പുതിയൊരു ഇടത്തേക്ക് മാറുകയാണ്‌ എന്നുമാണ്‌ ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിയാഗിയോ തങ്ങളുടെ ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്. ജോണി വാക്കറെന്ന ബ്രാന്‍ഡ് നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചുവെന്ന് കള്ളം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെനു ഡിയാഗിയോ പറഞ്ഞു.

പ്രതിവര്‍ഷം 130 മില്യണ്‍ ബോട്ടില്‍ മദ്യം വിറ്റഴിയുന്ന ബ്രാന്‍റാണ് ജോണി വാക്കര്‍, എന്തായാലും, ജോണി വാക്കര്‍ ആരാധകര്‍ക്ക് ഡിയാഗിയോയുടെ പ്രസ്താവന ആശ്വാസം പകരും

ജോണി വാക്കര്‍ വിസ്കിയുടെ വിവിധ പ്രമുഖബ്രാന്‍ഡുകളും അവയുടെ ഇന്റര്‍നാഷണല്‍ ഡ്യൂട്ടി ഫ്രീ വിലകളും.

1.JW RED LABEL 1LTR-$18
2.JW BLACK LABEL 1LTR-$35
3.JW DOUBLE BLACK 1LTR-$39
4.JW GREEN LABEL 1LTR-$50
5.JW GOLD LABEL 1 LTR-$65
6.JW BLUE LABEL 1 LTR-$225

8 comments:

  1. മുക്കുവന്‍,ഇന്ത്യ ഒഴികെയുള്ള ലോകരാജ്യങ്ങളഇല്‍ എല്ലാം വിസ്കികാണു പ്രിയം.ഇന്ത്യന്‍സ്ഇന് പ്രിയം Brandy & Rum.ഓള്‍ഡ്‌ മോന്ക്‌ റംഇന്റര്‍നാഷണല്‍ favourite ആണ്ണ്.Cognacs are good and equaling or more than Premium whiskey.Camus X0,Remy Martin XO,Hennessy XO തുടങ്ങിയവ $225.00 മുകളിലാണ്ണ് വില നിലവാരം.

    ReplyDelete
  2. there are low cost good cognacs in the market. try mekow.. its very cheap and decent one too..

    ReplyDelete
  3. പേടിക്കേണ്ട ചേട്ടാ.. ,
    തല്‍കാലം നമ്മുടെ നാട്ടില്‍ ഇറങ്ങുന്ന ഡ്യൂപ്ലിക്കേറ്റ്‌ മതിയാവും. ആദ്യത്തെ രണ്ടു പെഗ്ഗ് മാത്രമേ ഇറക്കാന്‍ വിഷമം കാണൂ..

    ReplyDelete
  4. പേടിക്കേണ്ട ചേട്ടാ.. ,
    തല്‍കാലം നമ്മുടെ നാട്ടില്‍ ഇറങ്ങുന്ന ഡ്യൂപ്ലിക്കേറ്റ്‌ മതിയാവും. ആദ്യത്തെ രണ്ടു പെഗ്ഗ് മാത്രമേ ഇറക്കാന്‍ വിഷമം കാണൂ..

    ReplyDelete
  5. വിജയ്‌ മല്യ ഈ കമ്പനി ഏറ്റെടുത്ത് സിദ്ധാര്‍ത്ഥ വാക്കര്‍ ആക്കുമോ ? വിമാനക്കമ്പനിയെക്കാള്‍ തനിക്കു പറ്റിയത് ലിക്കര്‍ തന്നെ ആണെന്ന് കക്ഷി തിരിച്ചറിഞ്ഞു കഴിഞ്ഞു , ഈ ജോണിക്ക് എന്താണിത്ര മെച്ചം എന്ന് മനസ്സിലാകുന്നില്ല മഹാ നാറ്റം അത്രയ്ക്ക് ഒരു പിടിത്തം ഇല്ല താനും , ഇത് അവിടത്തെ തണുത്ത ക്ലൈമാട്ടില്‍ കൊള്ളാമായിരിക്കും നമ്മുടെ സ്ഥലത്ത് ഇത് വെറുതെ കുടിക്കാമെന്ന് മാത്രം നോ കിക്ക്

    ReplyDelete
  6. ജോണീ വാക്കർ പ്ളാറ്റിനം എന്ന ഒന്ന് പുതിയതായി ഉണ്ട്.പിന്നെ സ്വിങ്ങ് ലിസ്റ്റിൽ നിന്നും വിട്ട് പോയി എന്ന് തോന്നുന്നു.

    ReplyDelete
  7. മുസാഫിര്‍::- ജോണീ വാക്കർ സ്വിങ്ങ് ഫാസ്റ്റ് സെല്ലെര്‍ അല്ല,ജോണീ വാക്കർ പ്ളാറ്റിനം പുതിയ അറിവാണ്. സന്ദര്‍ശനതിനും അഭിപ്രായത്തിനും നന്ദി............

    ReplyDelete