ഭുരിഭാഗം മലയാളിക്കു ഓഹരിവിപണിയെകുറിച്ചുള്ള ധാരണഉണ്ട്,പക്ഷേ റിസ്ക്എടുകാനുള്ള ഭയം,ഓഹരി ഇടപാടിന് ആവശ്യമായ നടപടിക്രമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ,ഓഹരി വിപണിയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍മൂലം വിപണണിയിലെ മലയാളിപങ്കാളിത്തം 5% താഴെയാണ്
1. സ്റ്റോക്ക് ബ്രോക്കറെ തിരെഞ്ഞെടുകുക
സ്റ്റോക്ക് എക്സ്ചേഞ്ചുകളില്രജിസ്റ്റര്ചെയ്തിട്ടുള്ള ബ്രോക്കറെ കണ്ടെത്തുക,കടുത്ത മത്സരംനടക്കുന്ന ഈ മേകലയില്നിരവധി കമ്പനികള്പ്രവര്ത്തിക്കുന്നു
Geojith BNP Paripas,Muthoot Securities,Sharewealth securities,JRG securities,Hedge Equities,തുടങ്ങിയകേരളം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി കളും,ICICI,HDFC,IDBI തുടങ്ങിനിരവധിബാങ്കുകളും,KARVY,Sharekhan,Motilaloswal, Karvy Stock Broking Ltd etc കമ്പനികളും ബ്രോക്കിംഗ് സേവനം ഓഫര്ചെയ്യ്ന്നു
2. ബ്രോക്കര്‍മാരുടെ അടുത്ത് ട്രേഡിങ് അക്കൗണ്ടും ഡെപ്പോസിറ്ററി അക്കൗണ്ടും (ഡീമാറ്റ്) ആരംഭിക്കുക.
ഇതിനായി ക്ലയന്റ് ഫോം പൂരിപ്പിച്ച് ഒപ്പിട്ടു നല്‍കണം. ഫോട്ടോ, ഇടപാടുകാരന്റെ വിശദവിവരങ്ങള്‍, തിരിച്ചറിയല്‍രേഖകള്‍, പാന്നമ്പര്എന്നിവയെല്ലാം ഇവിടെ ആവശ്യമാണ്. ക്ലയന്റ് ബ്രോക്കര്എഗ്രിമെന്റ്, റിസ്ക് ഡിസ്ക്ലോഷര്ഡോക്യുമെന്റ് എന്നിവയും ഒപ്പിട്ട് നല്‍കേണ്ടതുണ്ട്.
ഓഹരി വാങ്ങാനും വില്ക്കാനുമുള്ള ട്രേഡിങ് അക്കൗണ്ട് ആണിത്. തുടര്‍ന്ന് ബ്രോക്കര്ഒരു യുണീക്ക് ക്ലയന്റ് കോഡ് നിങ്ങള്‍ക്കായി അനുവദിക്കും. ആ കോഡ് വഴി നിങ്ങള്‍ക്ക് ആ ബ്രോക്കര്വഴി ഓഹരികള്വാങ്ങുകയുഉം വില്‍ക്കുകയും ചെയ്യാം.ഓണ്‍ലൈന്‍വഴിയും അക്കൗണ്ട്ലോഗിന്ചെയ്തയ് ട്രേഡിങ് നടത്താം.മുകളില്കൊടുത്തിടുള്ള കമ്പനികളുടെ വെബ്സൈറ്റില്‍ ഡെമോ ട്രേഡ് വാച്ച് ചെയ്യാം.
3. ഡീമാറ്റ് അക്കൗണ്ട്
നിങ്ങള്വാങ്ങുന്ന ഓഹരികള്പേപ്പര്രൂപത്തിലല്ല, ഇലക്ട്രോണിക് രൂപത്തിലാണ് ഇപ്പോള്സൂക്ഷിക്കുക. അതിനായാണ് ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നത്. വാങ്ങുന്ന ഓഹരികള്ഈ അക്കൗണ്ടിലേയ്ക്ക് കൂട്ടി ചേര്‍ത്തുകൊണ്ടിരിക്കും. വില്‍ക്കുന്ന ഓഹരികള്അക്കൗണ്ടില്നിന്ന് ഡെബിറ്റ് ചെയ്യും. ഫലത്തില്നിങ്ങളുടെ ഓഹരികളുടെ കൃത്യമായ വിവരം ഡീമാറ്റ് അക്കൗണ്ടില്ഉണ്ടായിരിക്കും.
4.പണം ഇടപാടുകള്‍
സ്റ്റോക് എക്സ്ചേഞ്ചുകളില്പേരു ചേര്‍ത്തിട്ടുള്ള അഥവാ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളാണ് നമ്മള്‍ക്ക് വാങ്ങാനും വില്‍ക്കാനും കഴിയുക. എന്‍എസ്ഇ (നാഷണല്സ്റ്റോക്ക് എക്സ്ചേഞ്ച്) , ബിഎസ്ഇ (ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ച്) എന്നീ രണ്ട് പ്രധാന എക്സ്ചേഞ്ചുകളാണ് ഇപ്പോള്ഉള്ളത്. ഇവയുടെ ടെര്‍മിനലുകളില്‍നിന്ന് നിങ്ങള്‍ക്കായി നടത്തുന്ന ഇടപാടുകളില്പണം നല്‍കേണ്ട ഉത്തരവാദിത്വം നിങ്ങളുടെ ബ്രോക്കര്‍ക്കാണ്. അതിനായി നിങ്ങള്ബ്രോക്കറുടെ പേരില്‍അക്കൗണ്ട് പേയി ചെക്ക് നല്‍കണം.ഓണ്‍ലൈന്‍വഴി ട്രേഡ് നടത്താന്‍,നിങ്ങളുടെ ബാങ്ക് അക്കൗണ്ട്എല്നിന്ന്ബ്രോക്കെര്ക് ഓണ്‍ലൈന്‍ആയി ഫണ്ട്ട്രാന്സ്ഫര്ചെയ്യാം.ഓഹരി വില്കുമ്പോള്ഫണ്ട്പേ ഔട്ട്റിക്വസ്റ്റ് നല്‍കണം .
ഓഹരി വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ബ്രോക്കറോട് ആവശ്യപ്പെടാം. നേരിട്ട് ചെന്നോ ഫോണ്‍വഴിയോ ഇത്തരം നിര്ദേശങ്ങള്നല്കാം. ഇതുപ്രകാരമാണ് ബ്രോക്കര്നിങ്ങള്ക്കായി ഇടപാടു നടത്തുന്നത്.
ലഭ്യമായ നിക്ഷേപ മാര്ഗങ്ങളില്ഏറ്റവും ചെലവ്കുറഞ്ഞ ഒന്നാണ്ഓഹരി വിപണി എന്നതുകൊണ്ട്തുടര്ച്ചയായുള്ള നിക്ഷേപത്തിന്ഏറ്റവും അനുയോജ്യമാണ്ഓഹരികള്. കഴിയുന്നതും നേരത്തെ, തുടര്‍ച്ചയായി, ദീര്ഘകാലത്തേക്ക്നിക്ഷേപിച്ചാല്ഓഹരി വിപണിയില്നിന്ന്നിങ്ങള്ക്ക്വന്നേട്ടങ്ങള്ഉണ്ടാക്കാന്സാധിക്കും.കേരളത്തിലെ ബ്ലുഎചിപ് കമ്പനിയായ മണപ്പുറത്തില്‍ പത്ത് വര്‍ഷം മുമ്പ് നിക്ഷേപിച്ച 10,000 രൂപയുടെ വില ഇന്ന് 50 ലക്ഷം രൂപയാണ്.എന്താ ആരഭികുകയല്ലേയ് ഒരു നിഷേപം ഓഹരിയില്‍??
Subscribe to:
Post Comments (Atom)



ആനന്ദ്, ഇത് പോലെ ഒരു പോസ്റ്റ് നോക്കിയിരിക്കുകയായിരുന്നു. പക്ഷെ കുറച്ചു കൂടി വ്യത്യസ്തമായ ഒരു കാര്യം അറിയുക കൂടി ആഗ്രഹിച്ച്ചാണീ കമെന്റ്.forex trading കുറിച്ച് ഉള്ള വിവരങ്ങള്‍ ഒന്ന് പങ്കു വെക്കാമോ?
ReplyDeleteDale: Forex trading എന്റെ അറിവ് ശുഷ്കമാണ്,ഭൂരിഭാഗം സ്റ്റോക്ക് ബ്രോക്കറും currency futures ചെയ്യുന്നുണ്ട്.ഓഹരി വിപണിയിലെ പോലെ ധാരാളംകമ്പനികള് ട്രാക്ക് ചെയ്യേണ്ട ,യൂറോയിലും,ഡോളറിലും ട്രേഡിംഗ് നടത്താം.
ReplyDelete